ETV Bharat / state

കോട്ടയത്ത് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു ; ഒന്നര വയസുകാരനും 70കാരിക്കും ദാരുണാന്ത്യം - Grandmother and grandson died in Kottayam car accident

അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മുത്തശ്ശിയും ചെറുമകനുമാണ് മരിച്ചത്

കോട്ടയം കാർ അപകടം  കുമരകം കവണാറ്റിൻകര നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു  കുമരകം കാർ അപകടം മുത്തശ്ശിയും ചെറുമകനും മരിച്ചു  ഒന്നര വയസുകാരനും ഏഴുപതുകാരിക്കും ദാരുണാന്ത്യം  Grandmother and grandson died in Kottayam car accident  kumarakom car hit in a tree accident
കോട്ടയത്ത് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു; ഒന്നര വയസുകാരനും ഏഴുപതുകാരിക്കും ദാരുണാന്ത്യം
author img

By

Published : Jan 19, 2022, 9:44 PM IST

കോട്ടയം : കുമരകം കവണാറ്റിൻകരയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസുകാരനും ഏഴുപതുകാരിക്കും ദാരുണാന്ത്യം. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മുത്തശ്ശിയും ചെറുമകനുമാണ് മരിച്ചത്. മണിമല പൂവത്തോലി തൂങ്കുഴിയിൽ ലിജോയുടെ മകൻ ഇവാൻ ലിജോ, ലിജോയുടെ ഭാര്യാമാതാവ് മോളി സെബാസ്റ്റ്യന്‍ (70) എന്നിവര്‍ക്കാണ് ജീവഹാനിയുണ്ടായത്.

ALSO READ:ഭാര്യയും ഭർത്താവും വീടിനുള്ളിൽ മരിച്ച നിലയിൽ

ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കവണാറ്റിൻകരയ്ക്കും ചീപ്പുങ്കിലിനുമിടയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.

ലിജോ, ഇവാൻ, ലിജോയുടെ ഭാര്യ മഞ്ജു, മഞ്ജുവിന്‍റെ അമ്മ മോളി എന്നിവരാണ് കാറിലുണ്ടായിരുന്നത്. മണിമലയിൽ നിന്നും അർത്തുങ്കൽ പള്ളിയിൽ പോയി സന്ദർശനം നടത്തി മടങ്ങുകയായിരുന്നു കുടുംബം. ബുധനാഴ്ച രാവിലെയാണ് ഇവാൻ മരിച്ചത്. വൈകിട്ടോടെയായിരുന്നു മോളിയുടെ മരണം. സംസ്‌കാരം വ്യാഴാഴ്ച രണ്ടിന് ചെറുവള്ളി സെന്‍റ് മേരീസ് പള്ളിയിൽ നടത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.