കോട്ടയം: എരുമേലി അമ്പലവളവിൽ ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി പിന്നിലിരുന്ന വിദ്യാർഥിനി മരിച്ചു. കുട്ടിക്കാനം മരിയൻ കോളജിലെ മൂന്നാം വർഷ ബിഎ വിദ്യാർഥിനി അനുപമ മോഹനാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന വിദ്യാർഥിക്കും ഗുരുതരമായി പരിക്കേറ്റു.
പരിക്കേറ്റ അമീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പീരുമേട് എസ്ഐ നൗഷാദിന്‍റെ മകനാണ് അമീർ. ഇരുവരും സുഹൃത്തിന്‍റെ വീട്ടിൽ പോയിവരവെയാണ് അപകടം. നിയന്ത്രണം നഷ്‌ടപ്പെട്ട ബൈക്ക് ഇളപ്പുങ്കൽ വീട്ടിലെ ഇരുമ്പ് ഗേറ്റ് ഇടിച്ചുതകർത്ത് 20 അടി അകത്തേക്ക് വീഴുകയായിരുന്നു.