ETV Bharat / state

അതിജീവിച്ചവളെ 'അജയ്യ'യെന്ന് വിളിച്ച് റെനീഷ് ; തട്ടിയെടുക്കപ്പെട്ട കുഞ്ഞിന് പേരിട്ടത് തിരികെയെത്തിച്ച ഹീറോ

കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് തട്ടിയെടുക്കപ്പെട്ട കുഞ്ഞിനെ വീണ്ടെടുത്ത് നൽകിയ എസ്.ഐ റെനീഷ് നിർദേശിച്ചത് പ്രകാരം കുഞ്ഞിന് അജയ്യ എന്ന് പേര് നൽകി

Kottayam abducted child was named Ajayya  abducted baby from Kottayam Medical College was named Ajaya  കോട്ടയം തട്ടിയെടുക്കപ്പെട്ട കുഞ്ഞിന് പേര് അജയ്യ  കോട്ടയം മെഡിക്കൽ കോളജ് കുഞ്ഞിനെ കവർന്ന സംഭവം  കുഞ്ഞിന് അജയ്യ എന്ന് പേര് നൽകി എസ്ഐ റെനീഷ്  കോട്ടയം നീതു കേസ്  നീതു തട്ടിയെടുത്ത കുഞ്ഞിന്‍റെ പേര് അജയ  പരീക്ഷണങ്ങളെ അതിജീവിച്ചവൾ അജയ്യ
അതിജീവിച്ചവളെ 'അജയ്യ'യെന്ന് വിളിച്ച് റെനീഷ് ; തട്ടിയെടുക്കപ്പെട്ട കുഞ്ഞിന് പേരിട്ടത് തിരികെയെത്തിച്ച ഹീറോ
author img

By

Published : Jan 8, 2022, 10:19 AM IST

Updated : Jan 8, 2022, 12:41 PM IST

കോട്ടയം : കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് തട്ടിയെടുക്കപ്പെട്ട ശേഷം തിരികെ ലഭിച്ച കുഞ്ഞിന് അജയ്യ എന്ന് പേര് നൽകി. കുഞ്ഞിനെ വീണ്ടെടുത്ത് നൽകിയ എസ്.ഐ റെനീഷ് നിർദേശിച്ചത് പ്രകാരമാണ് കുഞ്ഞിന് ഈ പേര് നൽകിയതെന്ന് കുട്ടിയുടെ പിതാവ് ശ്രീജിത്ത് പറഞ്ഞു.

ജനിച്ച് 24 മണിക്കൂറിനുള്ളിൽ നേരിട്ട പരീക്ഷണങ്ങളെ അതിജീവിച്ചവൾ എന്ന അർഥത്തിലാണ് അജയ്യ എന്ന പേരിട്ടത്. കുഞ്ഞിനെ ഇന്ന് (ശനി) ഡിസ്‌ചാര്‍ജ് ചെയ്യും.

READ MORE: നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവം; പ്രതി നീതുവിനെ റിമാൻഡ് ചെയ്‌തു

മെഡിക്കൽ കോളജിലെ പ്രസവ വാർഡിൽ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടിയെ മണിക്കൂറുകൾക്കുള്ളിലാണ് കണ്ടുപിടിച്ച് മാതാവിനെ തിരികെയേൽപ്പിച്ചത്. ഗാന്ധിനഗർ സ്റ്റേഷനിലെ എസ്.ഐ റെനീഷിന്‍റെ ചടുല നീക്കങ്ങളാണ് പ്രതിയെ കുടുക്കിയത്. കുട്ടിയെ കണ്ടെത്താൻ അർപ്പണബോധത്തോടെ പെരുമാറിയ എസ്.ഐയ്ക്ക് വിവിധ തലങ്ങളിൽ നിന്ന് അഭിനന്ദനങ്ങൾ എത്തിയിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ടുപോയ നീതുവിനെ ഏറ്റുമാനൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. പ്രതിയെ കോട്ടയത്തെ വനിത ജയിലിലേക്കാണ് അയച്ചിരിക്കുന്നത്. നീതുവിനെ ഇന്ന് ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. മെഡിക്കൽ കോളജിന് സമീപത്തെ കടയിൽ നിന്നാണ് നീതു ഡോക്ടറുടെ കോട്ട് വാങ്ങിയത്. ഈ കടയിലും ഹോട്ടലിലും എത്തിച്ച് തെളിവെടുക്കും.

Last Updated : Jan 8, 2022, 12:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.