ETV Bharat / state

എസ്എഫ്‌ഐ വിജയത്തിന് പിന്നില്‍ പുരോഗമനചിന്തയെന്ന് കോടിയേരി - വിജയത്തിന് പിന്നില്‍

പുതിയ തലമുറ എങ്ങനെ ചിന്തിക്കുന്നു എന്നതിന്‍റെ  തെളിവാണ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ നേടിയ വിജയമെന്ന് കോടിയേരി പറഞ്ഞു.

എസ്എഫ്‌ഐ വിജയത്തിന് പിന്നില്‍ പുരോഗമനചിന്തയെന്ന് കോടിയേരി
author img

By

Published : Sep 4, 2019, 2:29 AM IST

Updated : Sep 4, 2019, 1:03 PM IST

കോട്ടയം : എംജി സര്‍വകലാശാല കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരായ യൂണിയന്‍ ഭാരവാഹികള്‍ക്ക് പാലായില്‍ സ്വീകരണം നല്‍കി. എസ്എഫ്‌ഐ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പുതുതലമുറ പുരോഗമനപരമായി ചിന്തിക്കുന്നു എന്നതിന്‍റെ തെളിവാണ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ എസ്എഫ്‌ഐ കൈവരിച്ച വിജയമെന്ന് കോടിയേരി പറഞ്ഞു.

എസ്എഫ്‌ഐ വിജയത്തിന് പിന്നില്‍ പുരോഗമനചിന്തയെന്ന് കോടിയേരി

എംജി സര്‍വകലാശാല കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ 38 കാമ്പസുകളിലാണ് എസ്എഫ്‌ഐ വിജയം നേടിയത്. മുന്‍കാലങ്ങളില്‍ വിജയിക്കാനാകാതിരുന്ന കോളജുകളിലും എസ്എഫ്‌ഐ വിജയക്കൊടി പാറിച്ചു. ഇതേ തുടര്‍ന്നാണ് എസ്എഫ്‌ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ 38 കോളേജുകളിലെയും എസ്എഫ്‌ഐയുടെ യൂണിയന്‍ ഭാരവാഹികളെ അനുമോദിച്ചത്.

ഒരു കോളജില്‍ ഒരു വിദ്യാര്‍ത്ഥി സംഘടന മതിയെന്ന നിലപാട് എസ്എഫ്‌ഐക്കില്ല. എല്ലാവര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്യം വേണം. രാജ്യം നേരിടുന്ന വെല്ലുവിളികള്‍ സംബന്ധിച്ച് കാമ്പസുകളില്‍ ചര്‍ച്ചകള്‍ക്ക് എസ്എഫ്‌ഐ നേതൃത്വം നല്‍കണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. പാലായിലെ ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പനും ചടങ്ങില്‍ പങ്കെടുത്തു.

Intro:എംജി സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരായ യൂണിയന്‍ ഭാരവാഹികള്‍ക്ക് പാലായില്‍ സ്വീകരണം നല്‍കി. എസ്എഫ്‌ഐ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടി സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പുതുതലമുറ പുരോഗമനപരമായി ചിന്തിക്കുന്ന എന്നതിന്റെ തെളിവാണ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ എസ്എഫ്‌ഐ കൈവരിച്ച വിജയമെന്ന കോടിയേരി പറഞ്ഞു. Body:എംജി സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ 38 കാമ്പസുകളിലാണ് എസ്എഫ്‌ഐ വിജയം നേടിയത്. മുന്‍കാലങ്ങളില്‍ വിജയിക്കാനാകാതിരുന്ന കോളേജുകളിലും എസ്എഫ്‌ഐ വിജയക്കൊടി പാറിച്ചു. ഇതേ തുടര്‍ന്നാണ് എസ്എഫ്‌ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ 38 കോളേജുകളിലെയും എസ്എഫ്‌ഐയുടെ യൂണിയന്‍ ഭാരവാഹികളെ അനുമോദിച്ചത്. കൊട്ടാരമറ്റത്ത് നിന്നും പ്രകടനമായാണ് യൂണിയന്‍ ഭാരവാഹികളെ സ്വീകരണ വേദിയായ ളാലം പാലം ജംഗ്ഷനിലേക്ക് ആനയിച്ചത്. തുടര്‍ന്ന് നടന്ന അനുമോദന സമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പുതിയ തലമുറ എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ തെളിവാണ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ നേടിയ വിജയമെന്ന കോടിയേരി പറഞ്ഞു. ഒരു കോളേജില്‍ ഒരു വിദ്യാര്‍ത്ഥി സംഘടന മതിയെന്ന നിലപാട് എസ്എഫ്‌ഐക്കില്ല. എല്ലാവര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്യം വേണം. രാജ്യം നേരിടുന്ന വെല്ലുവിളികള്‍ സംബന്ധിച്ച് കാമ്പസുകളില്‍ ചര്‍ച്ചകള്‍ക്ക് എസ്എഫ്‌ഐ നേതൃത്വം നല്‍കണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ബൈറ്റ്

എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചന്‍ ജോര്‍ജ്ജ്, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ദീപക് എംഎസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പാലായിലെ ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പനും ചടങ്ങില്‍ പങ്കെടുത്ത് കോളേജ് യൂണിയന്‍ ഭാരവാഹികളായി വിജയിച്ചവരെ അനുമോദിക്കുകയും തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയുടെ പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

Conclusion:
Last Updated : Sep 4, 2019, 1:03 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.