ETV Bharat / state

പാലായില്‍ വിജയം ഉറപ്പ്; മരട് ഫ്ലാറ്റില്‍ അനുകമ്പയോടെ ഇടപെടണമെന്നും കോടിയേരി

പാലായിൽ എല്‍.ഡി.എഫിന് വിജയമുണ്ടാകുമെന്നും കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ രാഷ്ട്രീയമായി നേട്ടമുണ്ടാക്കാമെന്ന ചിന്ത എല്‍ഡിഎഫിനില്ലെന്നും കോടിയേരി.

പാലായില്‍ യു.ഡി.എഫിനെ വിമർശിച്ച് കോടിയേരി ബാലകൃഷ്ണന്‍
author img

By

Published : Sep 12, 2019, 8:45 PM IST

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി പ്രവര്‍ത്തനം ശക്തിപ്പെടുത്തിയാണ് മുന്നോട്ട് പോകുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാലായില്‍ യോജിച്ച സ്ഥാനാര്‍ഥിയെപ്പോലും നിര്‍ത്താന്‍ യു.ഡി.എഫിന് കഴിഞ്ഞിട്ടില്ലെന്നും കോടിയേരി പാലായില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മൂന്ന് കേരള കോണ്‍ഗ്രസുകാര്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുകയാണ് പാലായില്‍. എല്‍.ഡി.എഫ് ശക്തമായ പ്രചാരണവുമായി മുന്നോട്ടു പോകുകയാണ്. കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ രാഷ്ട്രീയമായി നേട്ടമുണ്ടാക്കാമെന്ന ചിന്ത എല്‍ഡിഎഫിനില്ലെന്നും തര്‍ക്കമുണ്ടായി മുന്നണി വിട്ടാല്‍ പിറ്റേന്ന് കയറി വരാനുള്ള സ്ഥലമല്ല ഇടതുപക്ഷ മുന്നണിയെന്നും കോടിയേരി പറഞ്ഞു. എന്നാൽ രാഷ്ട്രീയ നിലപാട് സ്വീകരിച്ച് പുറത്തു വരുന്നവരെ ഉള്‍ക്കൊണ്ട ചരിത്രമാണ് എല്‍ഡിഎഫിനുള്ളതെന്നും കോടിയേരി വ്യക്തമാക്കി.

മരട് ഫ്‌ളാറ്റ് കേസില്‍ സുപ്രീം കോടതി ഉത്തരവ് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും ഇക്കാര്യത്തില്‍ അനുകമ്പയോടെയുള്ള ഇടപെടലാണ് വേണ്ടതെന്നും കോടിയേരി. ഫ്‌ളാറ്റ് ഉടമകള്‍ക്ക് തണല്‍ നല്‍കുന്ന നിലപാടാവും സിപിഎമ്മിൻ്റെ ഭാഗത്തു നിന്നുണ്ടാവുകയെന്നും മോട്ടോര്‍ വാഹന നിയമ ഭേദഗതി പാര്‍ലമെൻ്റ് പാസാക്കിയപ്പോള്‍ എതിര്‍ത്തത് ഇടതുപക്ഷവും ഡിഎംകെയും മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ചെറുപുഴയിലെ കരാറുകാരന്‍ ജോസഫിന്‍റെ ആത്മഹത്യക്ക് പിന്നില്‍ കോടിക്കണക്കിന് രൂപയുടെ കുംഭകോണമാണ് നടന്നതെന്നും കളവു മുതല്‍ പിടിക്കപ്പെട്ടപ്പോള്‍ തിരിച്ചു കൊടുത്ത് തടി തപ്പാനുള്ള ശ്രമമാണ് ആ കുടുംബത്തിൻ്റെ ബാധ്യത ഏറ്റെടുക്കുമെന്ന മുല്ലപ്പള്ളിയുടെ വാക്കുകളെന്നും കോടിയേരി കൂട്ടിച്ചേർത്തു.

Intro:Body:
ഉപതിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയാണ് മുന്‍പോട്ട് പോകുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാലായില്‍ മാധ്യമ പ്രവര്‍ത്തകരേട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലായില്‍ യോജിച്ച സ്ഥാനാര്‍ഥിയെപ്പോലും നിര്‍ത്താന്‍ യു.ഡി.എഫിന് കഴിഞ്ഞിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

മൂന്ന് കേരള കോണ്‍ഗ്രസുകാര്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുകയാണ് പാലായില്‍. എല്‍.ഡി.എഫ് ശക്തമായ പ്രചാരണവുമായി മുന്നോട്ടു പോകുകയാണ്. കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ രാഷ്ട്രീയമായി നേട്ടമുണ്ടാക്കാമെന്ന ചിന്ത എല്‍ഡിഎഫിനില്ല. തര്‍ക്കമുണ്ടായി മുന്നണി വിട്ടാല്‍ പിറ്റേന്ന് കയറി വരാനുള്ള സ്ഥലമല്ല ഇടതുപക്ഷ മുന്നണി. രാഷ്ട്രീയ നിലപാട് സ്വീകരിച്ച് പുറത്തു വരുന്നവരുന്നവരെ ഉള്‍ക്കൊണ്ട ചരിത്രമാണ് എല്‍ഡിഎഫിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മരട് ഫ്‌ലാറ്റ് കേസില്‍ സുപ്രീം കോടതി ഉത്തരവ് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഇക്കാര്യത്തില്‍ അനുകമ്പയോടെയുള്ള ഇടപെടല്‍ വേണം. ഫ്‌ലാറ്റ് ഉടമകള്‍ക്ക് തണല്‍ നല്‍കുന്ന ഇടപെടല്‍ സിപിഐഎമ്മിന്റെ ഭാഗത്തു നിന്നുണ്ടാകും. മോട്ടോര്‍ വാഹന നിയമ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയപ്പോള്‍ എതിര്‍ത്തത് ഇടതുപക്ഷവും ഡിഎംകെയും മാത്രമാണ്.

കണ്ണൂര്‍ ചെറുപുഴയിലെ കരാറുകാരന്‍ ജോസഫിന്റെ ആത്മഹത്യക്ക് പിന്നില്‍ കോടിക്കണക്കിന് രൂപയുടെ കുംഭകോണമാണ് നടന്നിട്ടുള്ളത്. കളവു മുതല്‍ പിടിക്കപ്പെട്ടപ്പോള്‍ തിരിച്ചു കൊടുത്ത് തടി തപ്പാനുള്ള ശ്രമമാണ്ആ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കുമെന്ന മുല്ലപ്പള്ളിയുടെ വാക്കുകള്‍. കൊലപാതകത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിനാണെന്നും കോടിയേരി പറഞ്ഞു.
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.