ETV Bharat / state

യുഡിഎഫിനെതിരെ കോടിയേരി ബാലകൃഷ്‌ണൻ - യുഡിഎഫിനെതിരെ കോടിയേരി ബാലകൃഷ്‌ണൻ

പാലാരിവട്ടം മേല്‍പാല നിർമാണം യുഡിഎഫ് സർക്കാരിന്‍റെ കാലത്തെ ഏറ്റവും വലിയ കുംഭകോണമാണെന്ന് കോടിയേരി ബാലകൃഷ്‌ണൻ.

യുഡിഎഫിനെതിരെ കോടിയേരി ബാലകൃഷ്‌ണൻ
author img

By

Published : Sep 17, 2019, 1:38 AM IST

കോട്ടയം: പാലാരിവട്ടം പാലം പൊളിച്ചുപണിയാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഉന്നത ഉദ്യോഗസ്ഥർക്ക് പുറമെ ഉന്നത കോൺഗ്രസ് നേതാക്കൾക്കും പാലാരിവട്ടം അഴിമതിയിൽ പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

യുഡിഎഫിനെതിരെ കോടിയേരി ബാലകൃഷ്‌ണൻ
പി.എസ്.സി പരീക്ഷ ചോദ്യപേപ്പറുകൾ മലയാളത്തിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തേയും കോടിയേരി സ്വാഗതം ചെയ്‌തു. ഹിന്ദു ഹിന്ദുസ്ഥാൻ എന്ന ആര്‍എസ്എസ് നയം നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനുള്ള പ്രഖ്യാപനമാണ് അമിത് ഷാ നടത്തിയതെന്നും കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധിക്ക് പാലാ ഉപതെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താൻ സാധിക്കില്ല. ഭരണകാലത്തെ ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർ പ്രചരണത്തിനെത്തുന്നത് ചട്ടവിരുദ്ധമായി കാണുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Intro:കോടിയരി ബാലകൃഷ്ണൻBody:പാലാരിവട്ടം പാലം പൊളിച്ചുപണിയാനുള്ള സർക്കാർ തീരുമാനവും, പി.എസ് സി പരീക്ഷ ചോദ്യപേപ്പറുകൾ മലയാളത്തിലാക്കാനുള്ള തീരുമാനവും സ്വാഗതാർഹമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയരി ബാലകൃഷ്ണൻ.യു.ഡി എഫ് സർക്കാരിന്റെ കാലത്തെ ഏറ്റവും വലിയ കുംഭകോണമാണ് പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമ്മാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നാരോപിച്ച കോടിയരി ബാലകൃഷ്ണൻ ഉന്നത ഉദ്യോഗസ്ഥർക്ക് പുറമെ ഉന്നത കോൺഗ്രസ് നേതാക്കൾക്കും അഴിമതിയിൽ പങ്കുണ്ടന്ന് ആരോപിക്കുന്നു. 

മാതൃ ഭാഷക്ക് അർഹമായ പരിഗണന നൽകപ്പെടെണ്ടതാണ്. പി. എസ് സി ചോദ്യപെപ്പർ മലയാളത്തിൽ  നൽകാനുള്ള തീരുമാനം ഇതിൽ ഉൾകൊണ്ടു കൊണ്ടാണന്നും എൽ.ഡി എഫ് അധികാരത്തിൽ എത്തിയപ്പോൾ തന്നെ പരിഗണനയിൽ ഉണ്ടായിരുന്നതാണ് പി.എസ് സി ചോദ്യപേപ്പർ മലയാളത്തിലാക്കുക എന്നത്.ഹിന്ദി

 ഹിന്ദു ഹിന്ദുസ്ഥാൻ എന്ന അർ എസ് എസ് നയം നടപ്പാക്കാനാണ് കേന്ദ്ര ഗവൺമെന്റ് ശ്രമിക്കുന്നത്. അതിനുള്ള പ്രഖ്യാപാനമാണ് അമിത് ഷാ നടത്തിയതെന്നും കോടിയരി ബാലകൃഷ്ണൻ.

ബൈറ്റ്

പാലാ ഉപതിരഞ്ഞെടുപ്പിൽ

എൽ.ഡി.എഫ് രാഷ്ട്രിയം പറയുന്നില്ലന്ന യു.ഡി.എഫ് നേതാക്കൾക്കുള്ള മറുപടി

ബൈറ്റ്

ശബരിമല വിഷയം പാലാ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. സുപ്രിം കോടതി വിധിയിൽ സ്വാധീനം ചെലുത്താൻ പാലാ ഉപതിരഞ്ഞെടുപ്പിന് സാധിക്കില്ല. ഭരണകാലത്തെ ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർ പ്രചരണത്തിനെത്തുന്നത് ചട്ടവിരുദ്ധമായ് കാണുന്നില്ലന്നും കോടിയരി ബാലകൃഷ്ണൻ അഭിപ്രായപ്പെടുന്നു.

Conclusion:ഇ.റ്റി.വി ഭാരത്
കോട്ടയം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.