കോട്ടയം: മാർക്‌സിസ്‌റ്റ് സഹയാത്രികർ കുറ്റം ചെയ്‌താൽ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിനെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. ഗവേഷക വിദ്യാർഥിനിയുടെ പ്രശ്‌നം ഗവർണറെ നേരിട്ടു കണ്ടു ബോധിപ്പിക്കുമെന്നും എം പി പറഞ്ഞു. എം ജി സർവകലാശാലയ്ക്ക് മുൻപിൽ സമരം നടത്തുന്ന ദലിത് ഗവേഷക വിദ്യാർഥിനിയ്ക്ക് എല്ലാ പിന്തുണയും നൽകുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
ALSO READ: 'വേണം ശമ്പളപരിഷ്‌ക്കരണം'; സൂചന പണിമുടക്ക് ആരംഭിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍
ജാതി വിവേചനത്തിന്‍റെ പേരിൽ പഠന സൗകര്യം ഒരുക്കാത്ത സർവകലാശാലയുടെ നിലപാടിനെതിരെയാണ് ഗവേഷക വിദ്യാർഥിനി സമരം നടത്തുന്നത്. സർവകലാശാലയ്ക്ക് മുൻപിലെ സമര പന്തലിലെത്തിയാണ് എംപി വിദ്യാർഥിനിക്ക് പിന്തുണ അറിയിച്ചത്. മാർക്‌സിസ്‌റ്റ് സഹയാത്രികരായ വിസിയെയും വകുപ്പ് മേധാവിയേയും സംരക്ഷിക്കുന്ന നിലപാണ് സർക്കാരിന്‍റേതെന്ന് എം പി കുറ്റപ്പെടുത്തി.
ALSO READ: കൊലപാതക കേസില്‍ 17കാരന്‍ അറസ്‌റ്റില്‍
മാർക്‌സിസ്‌റ്റുകാർ എന്തു തെമ്മാടിത്തരം കാണിച്ചാലും നടപടിയില്ലെന്നും ഗവേഷക വിദ്യാർഥിനിയുടെ പ്രശ്‌നം ഗവർണറുടെ ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹത്തെ നേരിൽ കണ്ടു പരാതി അറിയിക്കുമെന്നും എംപി പറഞ്ഞു. അതേ സമയം സർവകലാശാലയില്‍ പഠിക്കുന്ന സമയത്ത് സഹപാഠിയും ഡിപ്പാർട്ടുമെന്‍റിലെ ജീവനക്കാരനും പീഡിപ്പിക്കുവാൻ ശ്രമിച്ചുവെന്നും പരാതി പറഞ്ഞിട്ട് വൈസ് ചാൻസലർ നടപടി എടുത്തില്ലെന്നും ഗവേഷക വിദ്യാർത്ഥിനി ആരോപണം ഉന്നയിച്ചിരുന്നു.