ETV Bharat / state

ചെമ്പിളാവ് പടക്കശാലയിലെ സ്‌ഫോടനം: പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു - പടക്കശാല സ്‌ഫോടനം

Kidangoor Illegal Firecracker factory blast, One died: ടെറസിൽ ഉണക്കാനിട്ട വെടിമരുന്ന് പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

Firecracker factory blast  firecracker explosion  പടക്കശാല സ്‌ഫോടനം  പടക്കക്കട പൊട്ടിത്തെറി
Kidangoor Illegal Firecracker factory blast
author img

By ETV Bharat Kerala Team

Published : Jan 7, 2024, 4:49 PM IST

കോട്ടയം: കിടങ്ങൂർ ചെമ്പിളാവിൽ അനധികൃത പടക്കശാലയിലെ സ്ഫോടനത്തിൽ (Kidangoor Illegal Firecracker factory blast) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെമ്പിളാവ് ഐക്കരയിൽ ജോജി ജോസ് (21) ആണ് മരിച്ചത്. ബുധനാഴ്‌ച രാവിലെ പത്തരയോടെയാണ് സ്‌ഫോടനം നടന്നത്.

കിടങ്ങൂരിന് സമീപം ചെമ്പിളാവിൽ മാത്യു ദേവസ്യയുടെ വീടിനോട് ചേര്‍ന്ന് പ്രവർത്തിച്ച് വന്നിരുന്ന അനധികൃത പടക്ക നിര്‍മാണ കേന്ദ്രത്തിലാണ് സ്‌ഫോടനം ഉണ്ടായത്. വീടിന്‍റെ ടെറസിന് മുകളില്‍ ഉണങ്ങാനിട്ട വെടിമരുന്നും മറ്റു സാമഗ്രികളും വന്‍ ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പടക്കശാലയിലെ തൊഴിലാളിയായിരുന്ന ജോജി അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശപത്രിയില്‍ ചികിത്സയിലായിരുന്നു.

അനധികൃത പടക്ക നിര്‍മാണ കേന്ദ്രമായതിനാൽ (Illegal Fire firecracker factory) പൊലീസ് കേസെടുത്തിരുന്നു. ഐക്കരയിൽ ജോസ്, സെലിൻ ജോസ് എന്നിവരാണ് ജോജിയുടെ മാതാപിതാക്കൾ.

Also read: കിടങ്ങൂരിൽ അനധികൃത പടക്ക നിര്‍മാണ കേന്ദ്രത്തില്‍ സ്‌ഫോടനം; തൊഴിലാളിക്ക് ഗുരുതര പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.