ETV Bharat / state

കെവിന്‍ വധക്കേസ്; സാക്ഷി വിസ്താരം പൂര്‍ത്തിയായി - kottayam

ജൂണ്‍ 29 മുതല്‍ കേസിലെ പ്രതികളുടെ വിചാരണ ആരംഭിക്കും.

കെവിന്‍ കേസിലെ സാക്ഷി വിസ്താരം പൂര്‍ത്തിയായി
author img

By

Published : Jun 25, 2019, 4:44 PM IST

Updated : Jun 25, 2019, 5:57 PM IST

കോട്ടയം: കെവിന്‍ വധക്കേസില്‍ സാക്ഷി വിസ്താരം പൂര്‍ത്തിയായി. 42 ദിവസംകൊണ്ടാണ് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി കെവിൻ കേസിലെ സാക്ഷി വിസ്താരം പൂർത്തിയാക്കിയത്. കേസ് ദുരഭിമാനക്കൊലയുടെ ഗണത്തില്‍പ്പെടുത്തി പ്രത്യേകം പരിഗണിച്ചാണ് സാക്ഷി വിസ്താരം ആരംഭിച്ചത്. കെവിനൊപ്പം തട്ടിക്കൊണ്ടുപോയ അനീഷ് ഉൾപ്പെടെ 113 സാക്ഷികളെയാണ് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി വിസ്തരിച്ചത്. വിചാരണക്കിടെ കെവിന്‍റെ ഭാര്യ നീനുവും കേസ് ദുരഭിമാനക്കൊലയാണെന്ന് ആവര്‍ത്തിച്ചു. കെവിന്‍റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന നിര്‍ണായ മൊഴികളാണ് ഫോറന്‍സിക് വിദഗ്ധരും നല്‍കിയത്. വിചാരണക്കിടെ സാക്ഷികളെ മര്‍ദിച്ച രണ്ട് പ്രതികളുടെ ജാമ്യം വിചാരണ വേളയില്‍ കോടതി റദ്ദ് ചെയ്തിരുന്നു. 238 പ്രമാണങ്ങള്‍, മൊബൈൽ ഫോൺ, സിസിടിവി ദൃശ്യങ്ങൾ, അക്രമികള്‍ ഉപയോഗിച്ച വാൾ എന്നിവ ഉൾപ്പെടെ 56 തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഇരുപത്തിയെട്ടാം സാക്ഷി എബിൻ പ്രദീപ് ഉൾപ്പെടെ അഞ്ച് സാക്ഷികൾ വിസ്താരത്തിനിടെ കൂറുമാറിയതായും കോടതി പ്രഖ്യാപിച്ചു. കേസിലെ 14 പ്രതികളിൽ ഒമ്പത് പേരാണ് നിലവിൽ റിമാന്‍റിലുള്ളത്. 29 മുതൽ കേസിലെ പ്രതികളുടെ വിചാരണ ആരംഭിക്കും.

കെവിന്‍ വധക്കേസില്‍ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയില്‍ സാക്ഷി വിസ്താരം പൂര്‍ത്തിയായി

നാൽപ്പത്തിരണ്ട് ദിവസംകൊണ്ടാണ് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി കെവിൻ കേസിലെ സാക്ഷി വിസ്താരം പൂർത്തിയാക്കിയത്.പ്രത്യേക കേസായി പരിഗണിച്ച് ദുരഭിമാനക്കെലയുടെ ഗണത്തിൽപ്പെടുത്തിയായിരുന്നു സാക്ഷി വിസ്താരം ആരംഭിച്ചത്.കെവിനൊപ്പം തട്ടിക്കൊണ്ടുപോയ അനീഷ് ഉൾപ്പെടെ നൂറ്റി പതിമൂന്ന്  സാക്ഷികളെയാണ് കോട്ടയം പ്രിൻസിപ്പൽ  സെഷൻസ് കോടതി വിസ്തരിച്ചത്. വിചാരണയ്ക്കിടെ കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന മൊഴി നീനു കോടതിയിലും ആവർത്തിച്ചിരുന്നു. കെവിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന രീതിയിലുള്ള നിർണായക മൊഴികളാണ് ഫോറൻസിക് വിദഗ്ധരും നൽകിയത്.വിചാരണയ്ക്കിടെ സാക്ഷികളെ മർദ്ദിച്ച രണ്ട് പ്രതികളുടെ ജാമ്യവും വിചാരണ വേളയിൽ കോടതി റദ്ദ് ചെയ്തിരുന്നു.238പ്രമാണങ്ങളും മൊബൈൽ ഫോൺ, സി.സി.ടി.വി ദൃശ്യങ്ങൾ, ആക്രമികൾ ഉപയോഗിച്ച വാൾ എന്നിവ ഉൾപ്പെടെ 56 തെളിവുകൾ പ്രോസിക്യുഷൻ കോടതിയിൽ ഹാജരാക്കി. ഇരുപത്തിയെട്ടാം സാക്ഷി എബിൻ പ്രദീപ് ഉൾപ്പെടെ അഞ്ച് സാക്ഷികൾ വിസ്താാരത്തിനിടെ കൂറുമാറിയതായും കോടതി പ്രഖ്യാപിച്ചു. കേസിലെ പതിനാല് പ്രതികളിൽ ഒൻപത് പേരാണ് നിലവിൽ റിമാൻഡിലുള്ളത്. ഇരുപത്തിയൊൻപത് മുതൽ കേസിലെ പ്രതികളുടെ വിചാരണ ആരംഭിക്കും.

ഇ.റ്റി.വി ഭാരത്
കോട്ടയം
Last Updated : Jun 25, 2019, 5:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.