ETV Bharat / state

കെവിന്‍ വധക്കേസ് ; ആറ് സാക്ഷികളെ വിസ്തരിച്ചു - കോടതി

എഎസ്‌ഐ ബിജുവും കേസിലെ പതിനേഴാം സാക്ഷി സിബിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം കെവിന്‍റെ ബന്ധു കോടതിയില്‍ തിരിച്ചറിഞ്ഞു

കെവിന്‍ വധക്കേസ് ; ആറ് സാക്ഷികളെ വിസ്തരിച്ചു
author img

By

Published : Apr 30, 2019, 7:43 PM IST

കോട്ടയം : കെവിന്‍ വധക്കേസില്‍ മുഖ്യസാക്ഷി അനീഷിന്‍റെ ബന്ധുക്കള്‍ ഉള്‍പ്പടെ ആറ് സാക്ഷികളെ വിസ്തരിച്ചു. സന്തോഷ്, ബാബു.പി.ദേവസ്യ, ബെന്നി, സിബി, ഫ്ലോറല്‍ പാര്‍ക്ക് ജീവനക്കാരായ ഒമ്പതാം സാക്ഷി റോയി ജനാര്‍ദ്ദനന്‍, 13-ാം സാക്ഷി പ്രവീണ്‍ പ്രസന്നന്‍ എന്നിവരെയും പ്രോസിക്യൂഷന്‍ വിസ്തരിച്ചു. താഴ്ന്ന ജാതിയില്‍പ്പെട്ട ആളായതുകൊണ്ട് കെവിനുമായി നീനുവിന്‍റെ വിവാഹം അനുവദിക്കില്ലെന്ന് മുഖ്യപ്രതി പറഞ്ഞതായി കെവിന്‍റെ ബന്ധു സന്തോഷ് മൊഴി നല്‍കി. നീനുവിനെ തിരിച്ച് കിട്ടുന്നതിന് വിലപേശാനാണ് കെവിനെയും അനീഷിനെയും തട്ടികൊണ്ട് പോയതെന്നും നീനുവിനെ തന്നാല്‍ അനീഷിനെ വിട്ടുതരാമെന്ന് ഷാനു പറഞ്ഞിരുന്നുവെന്നും സന്തോഷ് കോടതിയില്‍ പറഞ്ഞു. എഎസ്‌ഐ ബിജുവും കേസിലെ പതിനേഴാം സാക്ഷി സിബിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം സന്തോഷ് കോടതിയില്‍ തിരിച്ചറിഞ്ഞു. പ്രതികള്‍ താമസിക്കാനായി ആദ്യമെത്തിയ ഹോട്ടലിന്‍റെ മാനേജര്‍ റോയി മുഖ്യപ്രതി ഷാനുവിനെ ഉള്‍പ്പടെ മൂന്ന് പേരെ തിരിച്ചറിഞ്ഞു.

കെവിനെ തട്ടിക്കൊണ്ട് പോകുമെന്ന വിവരം നേരെത്തെ അറിയാമായിരുന്നുവെന്ന് മൊഴി നൽകിയ കേസിലെ 28-ാം സാക്ഷി അബിൻ പ്രദീപ് തിങ്കളാഴ്ച കൂറുമാറിയിരുന്നു. എന്നാല്‍ അബിൻ പ്രദീപിന്‍റെ കൂറുമാറ്റം കേസിനെ ബാധക്കില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. പ്രതികളുടെ സുഹൃത്തായതിനാൽ നേരത്തെ സംശയമുണ്ടായിരുന്നു. അതിനാലാണ് രഹസ്യമൊഴി എടുത്തത്.

Intro:Body:

കെവിന്‍ വധക്കേസില്‍ മുഖ്യസാക്ഷി അനീഷിന്റെ ബന്ധുക്കള്‍ ഉള്‍പ്പടെ ആറ് സാക്ഷികളെ ഇന്ന് വിസ്തരിച്ചു. സന്തോഷ്, ബാബു പി ദേവസ്യ, ബെന്നി, സിബി, ഫ്ലോറല്‍ പാര്‍ക്ക് ജീവനക്കാരായ ഒന്‍പതാം സാക്ഷി റോയി ജനാര്‍ദ്ദനന്‍, 13ാം സാക്ഷി പ്രവീണ്‍ പ്രസന്നന്‍ എന്നിവരെയും പ്രോസിക്യൂഷന്‍ വിസ്തരിച്ചു.  താഴ്ന്ന ജാതിയില്‍പ്പെട്ട ആളായതുകൊണ്ട് കെവിനുമായി സഹോദരിയുടെ വിവാഹം അനുവദിക്കില്ലെന്ന് മുഖ്യ പ്രതി പറഞ്ഞതായി  കെവിന്റെ ബന്ധു സന്തോഷ് മൊഴി നല്‍കി. നീനുവിനെ തിരിച്ച് കിട്ടുന്നതിന് വിലപേശാനാണ് കെവിനെയും അനീഷിനെയും തട്ടികൊണ്ടു പോയതെന്നും സന്തോഷ് കോടതിയില്‍ പറഞ്ഞു. നീനുവിനെ തന്നാല്‍ അനീഷിനെ വിട്ടു തരാമെന്ന് ഷാനു പറഞ്ഞു. എഎസ്‌ഐ ബിജുവും കേസിലെ പതിനേഴാം സാക്ഷി സിബിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം സന്തോഷ് കോടതിയില്‍ തിരിച്ചറിഞ്ഞു. പ്രതികള്‍ താമസിക്കാനായി ആദ്യമെത്തിയ ഹോട്ടലിന്റെ മാനേജര്‍ റോയി മുഖ്യ പ്രതി ഷാനുവുള്‍പ്പടെ മൂന്ന് പേരെ തിരിച്ചറിഞ്ഞു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.