കോട്ടയം: കിഴക്കന്‍ മേഖലയില്‍ മഴ കനത്തതോടെ ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ താമസിക്കുന്നവര്‍ ആശങ്കയില്‍. ശക്തമായ മഴയും ഉരുള്‍ പൊട്ടലും മൂലം മീനച്ചിലാര്‍ കരകവിഞ്ഞൊഴുകിയതോടെ പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളം കയറി. എന്നാല്‍ നഗരത്തിലും പരിസരത്തും പടിഞ്ഞാറൻ മേഖലയിലും നേരിയ മഴ മാത്രമാണ് ഉണ്ടായത്.
കോട്ടയം തിരുവാര്‍പ്പ്, ഇല്ലിക്കല്‍, കാഞ്ഞിരം താമരശേരി കോളനി, നാഗമ്പടം പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറിയതോടെ ഇവിടെയുള്ളവരെ മാറ്റി പാര്‍പ്പിച്ചു. ഗതാഗതം തടസപ്പെട്ടിട്ടില്ല.
Also Read: കണ്ണീരായി കുട്ടിക്കല്‍; പത്ത് പേരുടെ മൃതദേഹം കൂടി കണ്ടെത്തി
പാലാ ഭാഗത്ത് മീനച്ചിലാറിലെ ജലനിരപ്പ് താഴ്ന്നതായി ഹൈഡ്രോളജി വകുപ്പ് അറിയിച്ചെങ്കിലും ജാഗ്രത പാലിക്കാണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.