കോട്ടയം: കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ കുറ്റവിമുക്തനെന്ന് പ്രഖ്യാപിച്ച കോടതി വിധി ഞെട്ടിപ്പിക്കുന്നതെന്ന് സേവ് അവർ സിസ്റ്റേഴ്‌സ് മുൻ കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോളി. സാധാരണ ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം നഷ്‌ടമാക്കുന്ന വിധിയാണ്. കോടതിയെ ഏതു വിധത്തിൻ സ്വാധീനിച്ചുവെന്നറിയില്ല.
കേരളത്തിന്‍റെ പിന്തുണ സിസ്റ്റർമാർക്കുണ്ടായിരുന്നു. കേസുമായി മുന്നോട്ട് പോകുമെന്നും ഫാ. അഗസ്റ്റിൻ വട്ടോളി പറഞ്ഞു.
നിസ്സഹയരായ ജനങ്ങൾക്ക് നീതി കിട്ടില്ല എന്നതാണ് വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. 39 സാക്ഷികൾ ഉണ്ടായിട്ടും വിധി എതിരായത് എങ്ങനെയെന്ന് മനസിലാകുന്നില്ലായെന്നും കന്യാസ്ത്രീകൾക്ക് ഇനിയും പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌ത കേസ്; ഫ്രാങ്കോ മുളയ്‌ക്കല്‍ കുറ്റവിമുക്തന്‍