ETV Bharat / state

ലോക്‌സഭ തെരഞ്ഞെടുപ്പിൽ എന്‍ഡിഎയുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ ജനപക്ഷം സെക്യുലർ - National Democratic Alliance

Janapaksham Secular party to cooperate with NDA: പത്തനംതിട്ടയിൽ പി സി ജോര്‍ജ്‌ എന്‍ഡിഎ സ്ഥാനാർഥിയായി മത്സരിക്കണമെന്ന്‌ സംസ്ഥാന സമിതിയിൽ ആവശ്യമുയർന്നു. കോട്ടയത്ത് ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് ധാരണ.

Kerala Janapaksham Secular party  Janapaksham Secular party  NDA  Janapaksham Secular party to cooperate with NDA  ജനപക്ഷം സെക്യുലർ  ലോക്‌സഭ തെരഞ്ഞെടുപ്പ്‌  Lok Sabha Election  പിസി ജോര്‍ജ്‌  PC George  National Democratic Alliance  K Surendran
Janapaksham Secular party
author img

By ETV Bharat Kerala Team

Published : Dec 9, 2023, 8:38 PM IST

കോട്ടയം : പി സി ജോർജിൻ്റെ ജനപക്ഷം സെക്യുലർ പാർട്ടി എന്‍ഡിഎ (National Democratic Alliance-NDA)യുമായി സഹകരിച്ച് മുന്നോട്ട് പോകും. ഇന്ന് കോട്ടയത്ത് ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് ധാരണ. ലോക്‌സഭ തെരഞ്ഞെടുപ്പിൽ എന്‍ഡിഎയുമായി സഹകരിച്ച്‌ പ്രവർത്തിക്കാനാണ് ജനപക്ഷം സെക്യുലർ തീരുമാനം. പത്തനംതിട്ടയിൽ പി സി ജോര്‍ജ്‌ (PC George) മത്സരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു (Janapaksham Secular party to cooperate with NDA).

ബിജെപി, എന്‍ഡിഎ നേതൃത്വവുമായി തുടർ ചർച്ചകൾക്കായി 5 അംഗ സമിതിയെ യോഗം നിയോഗിച്ചു. അതേസമയം എന്‍ഡിഎ യോഗം കോട്ടയത്ത് നടന്നു. പി സി ജോർജുമായി അനൗപചാരിക ചർച്ചകൾ മാത്രമാണ് നടന്നതെന്നും ഇക്കാര്യത്തിൽ ജനപക്ഷവുമായി ഔപചാരിക ചർച്ച നടന്നിട്ടില്ലെന്നും കെ സുരേന്ദ്രന്‍ (K Surendran) പ്രതികരിച്ചു. എന്‍ഡിഎ ചേരണമെന്ന് ജനപക്ഷം അപേക്ഷ നൽകിയിട്ടില്ലെന്നും അപേക്ഷ നൽകിയാൽ തുടർ ചർച്ചകൾ നടത്തുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. വർഷങ്ങളായി ഒറ്റയ്ക്ക്‌ നിന്ന ജനപക്ഷം എങ്ങോട്ടേയ്‌ക്കെന്ന ചോദ്യത്തിന് ഇതോടെ ഉത്തരം കിട്ടിയിരിക്കുകയാണ്.

ഹമാസിനെ പിന്തുണയ്‌ക്കുന്ന മുന്നണികള്‍ തീവ്രവാദം വളര്‍ത്തുന്നു: മത തീവ്രവാദം വളർത്തുന്നതാണ്‌ ഹമാസിനെ പിന്തുണയ്ക്കുന്ന യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ നയമെന്ന് പി സി ജോര്‍ജ്. ഇരു മുന്നണികളും മുസ്‌ലിം വോട്ട് ബാങ്കിനെ ഭയന്ന് ഹമാസ് എന്ന ഭീകര സംഘടനയെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നതെന്നും പി സി ജോര്‍ജ് ആരോപിച്ചു. എല്‍ഡിഎഫ് ജോസ് കെ മാണിയേയും യുഡിഎഫ് പി ജെ ജോസഫിനെയും പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ നിന്ന് ഒഴിവാക്കി. ജോസ് കെ മാണിയും പി ജെ ജോസഫും ഈ വിഷയത്തില്‍ ആര്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമയമാം രഥത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുകയാണ്. അധികം താമസിയാതെ ഭരണം പോകുമെന്നും നവകേരള സദസിന്‍റെ ഭാഗമായി നടക്കുന്ന ബസ് യാത്രയെ പരിഹസിച്ച് പി സി ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രി ലോക്കല്‍ സെക്രട്ടറിയുടെ നിലവാരത്തിലേക്ക് താഴ്‌ന്നു. കണ്ണൂരില്‍ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ മര്‍ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടിനെ വിമര്‍ശിച്ച് അദ്ദേഹം പഠിച്ചതേ പാടൂവെന്നും പി സി ജോര്‍ജ് പറഞ്ഞു.

ALSO READ: 'മോദി നേതൃത്വം ശക്തം, ഇന്ത്യ മുന്നണിക്ക് നിലനില്‍പ്പില്ലെന്ന് തെരഞ്ഞെടുപ്പിലൂടെ വ്യക്തമായി'; കെ സുരേന്ദ്രന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.