ETV Bharat / state

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ഹൗസ്ബോട്ട് ഉടമകൾ

author img

By

Published : Jun 20, 2021, 5:29 PM IST

ഹൗസ്ബോട്ട് മേഖലയിൽ പ്രവർത്തിക്കുന്നവരിൽ ഭൂരിപക്ഷം പേരും നിലവിൽ കടക്കെണിയിലാണ്.

kerala house boat owners  kerala house boats  kerala unlocks  kerala covid  കേരള കൊവിഡ്  ഹൗസ്ബോട്ട് ഉടമകൾ  കേരളത്തിലെ ഹൗസ്ബോട്ടുകൾ  കേരള ലോക്ക്ഡൗൺ
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ഹൗസ്ബോട്ട് ഉടമകൾ

കോട്ടയം: ലോക്ക്ഡൗൺ ഇളവുകൾ നൽകാത്തതിനെ തുടർന്ന് ഹൗസ്ബോട്ട് വ്യവസായം പ്രതിസന്ധിയിൽ. ഒട്ടുമിക്ക മേഖലകളിലും ഇളവുകൾ അനുവദിച്ചപ്പോൾ സർക്കാർ തങ്ങളെ മറന്നുവെന്ന് ഹൗസ്ബോട്ട് ഉടമകൾ പറയുന്നു. വിനോദ സഞ്ചാര മേഖലയ്ക്ക് ഇളവുകൾ നൽകിയാൽ തകർച്ചയിൽ നിന്നു കരകയറാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.

വേണം ആശ്വാസം

കൊവിഡിനെ തുടർന്ന് നിശ്ചലമായ ഹൗസ്ബോട്ട് മേഖലയ്ക്കുള്ള സർക്കാർ സഹായം കുമരകത്തെ 10 ശതമാനം ഹൗസ് ബോട്ടുകൾക്ക് മാത്രമാണ് ലഭിച്ചത്. ജീവനക്കാർക്ക് വായ്‌പാസഹായം നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായിട്ടില്ല. കൊവിഡ് ഒന്നാം തരംഗത്തിൽ തകർച്ച നേരിട്ട ഹൗസ്ബോട്ട് ടൂറിസം മേഖല അൽപം പച്ച പിടിച്ച് വരുമ്പോഴായിരുന്നു കൊവിഡ് രണ്ടാം തരംഗം ഉണ്ടായത്. ഇതോടെ ഈ മേഖല പൂർണമായും തകർന്നുവെന്ന് തൊഴിലാളികൾ പറയുന്നു.

Also Read: കൊവിഡ് മൂന്നാം തരംഗം 3 മാസത്തിനകം ; മുന്നറിയിപ്പുമായി എയിംസ് മേധാവി

ഹൗസ്ബോട്ട് മേഖലയെ തകർച്ചയിൽ നിന്നും കരകയറ്റാൻ സർക്കാർ സാമ്പത്തിക സഹായങ്ങൾ നൽകിയെങ്കിലും, ഈ സഹായം എല്ലാവർക്കും ലഭിച്ചിട്ടില്ല. വാർഷിക സർവേ സർട്ടിഫിക്കറ്റുള്ള ഹൗസ്ബോട്ടുകൾക്ക് മാത്രമാണ് സാമ്പത്തിക സഹായം കൊടുക്കുന്നത് എന്നതാണ് ഇതിന് കാരണം.

സർക്കാർ ഗ്രാൻഡിനായി ആവശ്യം ഉയരുന്നു

കുമരകത്തെ പത്ത് ശതമാനം ഹൗസ്ബോട്ടുകൾക്ക് മാത്രമാണ് സർക്കാർ ഗ്രാൻഡ് ലഭിച്ചത്. ഗ്രാൻഡ് ലഭിക്കുന്നതിനുളള മാനദണ്ഡം സുതാര്യമാക്കണമെന്നാണ് ഹൗസ് ബോട്ടുടമകൾ ആവശ്യപ്പെടുന്നത്. രജിസ്‌ട്രേഷനുളള എല്ലാ ഹൗസ്ബോട്ടുകളെയും ഗ്രാൻഡിന്‍റെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും ഉടമകൾ ആവശ്യപ്പെടുന്നു.

ഒന്നും രണ്ടും ബെഡ് റൂമുകളുള്ള ഹൗസ്ബോട്ടുകൾക്ക് എൺപതിനായിരo രൂപയും മൂന്നും നാലും ബെഡ്റൂമുകളുള്ള ബോട്ടുകൾക്ക് ഒരു ലക്ഷം രൂപയും ഉൾപ്പെടെ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപവരെയാണ് സാമ്പത്തിക സഹായം നൽകുന്നത്. ഗ്രാൻഡ് കിട്ടുന്നതിന് ഓൺലൈനിൽ അപേക്ഷ നൽകാൻ അയ്യായിരം രൂപയാണ് ഫീസ്. കൊവിഡ് ആഞ്ഞടിച്ചതോടെ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വരുമാനം ഇല്ലാതായി.

Also Read: 'വിമർശനം വ്യക്തിപരം തന്നെ' ; വീണ്ടും മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍

ബാങ്കിൽ നിന്ന് വായ്‌പയെടുത്ത് ഹൗസ്ബോട്ട് വാങ്ങിയവർ കടക്കെണിയിലാണ്. വായ്‌പകൾക്ക് മൊറട്ടോറിയം നൽകണമെന്നും കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ഹൗസ്ബോട്ടുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകണമെന്നുമാണ് ഹൗസ് ബോട്ടുടമകൾ ആവശ്യപ്പെടുന്നത്. കുമരകത്തെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളുകളിൽ 90 ശതമാനവും കൊവിഡ് വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞവരാണ്.

പ്രതിസന്ധികൾ നിറഞ്ഞ കാലഘട്ടം

ഹൗസ് ബോട്ടിലെ ജീവനക്കാർക്ക് കേരള ബാങ്കിൽ നിന്നും വായ്‌പ നൽകുമെന്ന് സർക്കാർ പറഞ്ഞിരുന്നുവെങ്കിലും അതുണ്ടായില്ല. 110 ഹൗസ്ബോട്ടുകളാണ് കുമരകത്തുള്ളത്. 500ഓളം പേർ പ്രത്യക്ഷമായും 2000ത്തോളം പേർ പരോക്ഷമായും ഈ മേഖല കൊണ്ട് ഉപജീവനം നടത്തുന്നുണ്ട്.

ഹൗസ്ബോട്ട് ഉടമ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.