കോട്ടയം: മുഴുവൻ തസ്തികകളിലേക്കും നിയമാനുസൃതം ആവശ്യമായ ജീവനക്കാരെ നിയമിക്കുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗ്രാമീൺ ബാങ്ക് ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്.
കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂണിയന്‍റെയും, കേരള ഗ്രാമീണ ബാങ്ക് ഓഫീസേഴ്‌സ് യൂണിയന്‍റെയും അഭിമുഖ്യത്തിലാണ് ബാങ്ക് ജീവനക്കാർ പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. ഇതിനെ തുടർന്ന് ജൂലൈ 30ന് ഏകദിന പണിമുടക്ക് സമരം നടത്തുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ALSO READ: കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരോട് സന്ധിയില്ല: മാധ്യമങ്ങള്‍ വേട്ടയാടുന്നുവെന്ന് സിപിഎം
പ്രക്ഷോഭ സൂചകമായി ജൂലൈ 8 മുതൽ 17 വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ മലപ്പുറത്തെ കേരള ഗ്രാമീണ്‍ ബാങ്ക് ഹെഡ് ഓഫീസിനു മുൻപിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ജീവനക്കാർ ധർണ സംഘടിപ്പിക്കും. ഈ തീയതികളിൽ സംസ്ഥാന വ്യാപകമായി കേരള ഗ്രാമീൺ ബാങ്കിന്‍റെ എല്ലാ റീജിയണൽ ഓഫീസുകൾക്ക് മുന്നിലും ജീവനക്കാർ ധർണ സംഘടിപ്പിക്കും.
ALSO READ: 'പതിച്ചത് 150 കി.മീ വ്യാസത്തില്‍ ഗര്‍ത്തമുണ്ടാക്കിയ ഉല്‍ക്ക' ; ദിനോസറുകളുടെ അന്തകനായ ഛിന്നഗ്രഹം
വാർത്ത സമ്മേളനത്തിൽ ബില്ലി ഗ്രഹാം വി.എസ്, മനീഷ് എം.എം, എബിൻ എം ചെറിയാൻ, പി.പി ശ്രീരാമൻ, രാജേഷ് ദിവാകരൻ എന്നിവർ പങ്കെടുത്തു.