കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എല്‍ഡിഎഫിലേക്ക് പോകുന്നുവെന്ന പ്രചരണം തെറ്റാണെന്ന് കേരള കോൺഗ്രസ് നേതാവ് പി.സി തോമസ്. ഓൺലൈൻ മാധ്യമത്തിൽ ഇങ്ങനെ വാർത്ത പ്രചരിപ്പിച്ചത് ജോസ് കെ മാണിക്ക് ഒപ്പമുള്ളവരാണെന്നും പി.സി തോമസ് കൂട്ടി ചേർത്തു.
പിജെ ജോസഫിന്‍റെ നേതൃത്വത്തിൽ പാർട്ടി ശക്തമായി മുന്നോട്ട് പോകുകയാണ്. പാര്‍ട്ടി പ്രവർത്തനങ്ങൾ കാര്യമായി നടക്കുന്നുണ്ട്. പൊതുപരിപാടികൾ മാത്രമാണ് ഒഴിവാക്കിയത്. പാര്‍ട്ടി യുഡിഎഫിനൊപ്പം അടിയുറച്ച് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: 'ബാബുവിന് നൽകിയ ഇളവ് ഇനി ആർക്കും ഇല്ല': മന്ത്രി കെ രാജൻ