ETV Bharat / state

കേരളാ കോണ്‍ഗ്രസ് ജോസഫ്-ജേക്കബ് വിഭാഗങ്ങളുടെ ലയനം; എതിര്‍പ്പുമായി ജോണി നെല്ലൂർ

കോട്ടയത്ത് ചേർന്ന നേതൃയോഗത്തിലാണ് ജേക്കബ് വിഭാഗത്തിലെ ഭിന്നത മറ നീക്കി പുറത്തുവന്നത്

kerala congress joseph-jacob  joseph jacob faction merge  kerala congress jacob  kerala congress joseph  കേരളാ കോണ്‍ഗ്രസ് ജോസഫ്  കേരളാ കോണ്‍ഗ്രസ് ജേക്കബ്  ജോണി നെല്ലൂർ  അനൂപ് ജേക്കബ്  കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ചെയർമാൻ
കേരളാ കോണ്‍ഗ്രസ് ജോസഫ്-ജേക്കബ് വിഭാഗങ്ങളുടെ ലയനം; എതിര്‍പ്പുമായി ജോണി നെല്ലൂർ
author img

By

Published : Feb 8, 2020, 12:22 PM IST

Updated : Feb 8, 2020, 12:54 PM IST

കോട്ടയം: പി.ജെ.ജോസഫുമായുള്ള ലയനസാധ്യത നിലനിൽക്കെ കേരളാ കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിൽ കടുത്ത ഭിന്നത. പാർട്ടി ലീഡർ കൂടിയായ അനൂപ് ജേക്കബ് ജോസഫുമായി ഏകപക്ഷീയ ചർച്ച നടത്തിയതിനെതിരെ കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ചെയർമാൻ ജോണി നെല്ലൂർ രംഗത്തെത്തി. കോട്ടയത്ത് ചേർന്ന നേതൃയോഗത്തിലാണ് ജേക്കബ് വിഭാഗത്തിലെ ഭിന്നത മറ നീക്കി പുറത്തുവന്നത്. യോഗ ശേഷം പുറത്തെത്തിയ ജോണി നെല്ലൂർ അനൂപ് ജേക്കബിന്‍റെ നടപടിക്കെതിരെ തുറന്നടിച്ചു.

കേരളാ കോണ്‍ഗ്രസ് ജോസഫ്-ജേക്കബ് വിഭാഗങ്ങളുടെ ലയനം; എതിര്‍പ്പുമായി ജോണി നെല്ലൂർ

പാർട്ടി ചെയർമാൻ തന്നെ വിമർശനവുമായി രംഗത്തെത്തിയതോടെ ലയന ചർച്ചകൾ നടന്നിട്ടില്ലെന്നും പ്രാഥമിക ആശയവിനിമയം മാത്രമാണുണ്ടായതെന്നും അനൂപ് പ്രതികരിച്ചു. ഐക്യകേരള കോൺഗ്രസ് എന്ന ആശയത്തോട് യോജിപ്പാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലയനത്തിൽ ജേക്കബ് വിഭാഗത്തിൽ ഭിന്നതയുണ്ടങ്കിലും ലയന ചർച്ചകളുമായി മുന്നോട്ടുപോകാനാണ് പാർട്ടി നേതൃത്വത്തിന്‍റെ തീരുമാനം. അതേസമയം കുട്ടനാട് സീറ്റിൽ സ്ഥാനാർഥിയായി തന്‍റെ പേര് വലിച്ചിഴക്കരുതെന്നും നേരത്തെ മത്സരിച്ച സീറ്റിൽ പാർട്ടി അവകാശവാദം ഉന്നയിച്ചിട്ടുണ്ടങ്കിൽ അത് തനിക്ക് വേണ്ടിയല്ലെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.

Intro:ജോസഫ് - ജേക്കബ് വിഭാഗങ്ങൾ ലയനം ഭിന്നത
Body:പിജെ ജോസഫുമായുള്ള ലയന സാധ്യത നിലനിൽക്കെ കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിൽ കടുത്ത ഭിന്നത. പാർട്ടി ലീഡർ കൂടിയായ അനൂപ് ജേക്കബ് ഏകപക്ഷീയമായി ജോസഫുമായി ചർച്ച നടത്തിയതിനെതിരെ ജോണി നെല്ലൂർ രംഗത്തെത്തി. കോട്ടയത്ത് ചേർന്ന നേതൃയോഗത്തിലാണ് ജേക്കബ് വിഭാഗത്തിലെ ഭിന്നത മറ നീക്കി പുറത്ത് വന്നത്. അനൂപ് ജേക്കബ് ഏകപക്ഷീയമായി ജോസഫിനോട് ചർച്ച നടത്തിയെന്നായിരുന്നു ആരോപണം. യോഗ ശേഷം പുറത്തെത്തിയ ജേക്കബ് വിഭാഗം ചെയർമ്മാൻ ജോണി നെല്ലൂർ അനൂപ് ജേക്കബിന്റെ നടപടിക്കെതിരെ തുറന്നടിച്ചു.

ബൈറ്റ് (ജോണി നെല്ലൂർ. പാർട്ടി ചെയർമാനോട് ആലോചിക്കാതെ ചർച്ച നടത്തിയത് ശരിയായില്ല)

എന്നാൽ പാർട്ടി ചെയർമ്മാൻ തന്നെ വിമർശനവുമായി രംഗത്ത് എത്തിയതോടെ ലയന ചർച്ചകൾ നടന്നിട്ടില്ലെന്നും, പ്രധമിക ആശയ വിനിമയം മാത്രമാണുണ്ടായതെന്നും,ഐക്യ കേരള കോൺഗ്രസ് എന്ന ആശയത്തോട് യോജിപ്പാണുള്ളതെന്നും അനൂപ് പറയുന്നു.

ബൈറ്റ് അനുപ് ജേക്കബ്

കുട്ടനാട് സീറ്റിൽ സ്ഥാനാർഥിയായി തന്റെ പേര് വലിച്ചിഴക്കരുതെന്നും. തങ്ങൾ നേരത്തെ മത്സരിച്ച സീറ്റിൽ പാർട്ടി അവകാശവാദം ഉന്നയിച്ചിട്ടുണ്ടങ്കിൽ അത് ജോണി നെല്ലൂരിന് വേണ്ടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി

ബൈറ്റ് - ജോണി നെല്ലൂർ ( എൻറെ ദൈവമേ )

ലയനത്തിൽ ജേക്കബ് വിഭാഗത്തിൽ ഭിന്നതയുണ്ടങ്കിൽ തന്നെയും ലയന ചർച്ചകളുമായി മുന്നോട്ട് പോകാനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം

Conclusion:ഇ റ്റി.വി ഭാരത്

കോട്ടയം
Last Updated : Feb 8, 2020, 12:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.