കോട്ടയം: കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് മെമ്പറുമായ ബിജു മറ്റപ്പള്ളി ജോസ് കെ മാണി വിഭാഗത്തിനൊപ്പം. ഓരോ ജില്ലയില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ വരുംദിവസങ്ങളില്‍ ജോസ് കെ മാണി വിഭാഗത്തിനൊപ്പം ചേരുമെന്ന് ബിജു മറ്റപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജേക്കബ് വിഭാഗം ചെയർമാൻ അനൂപ് ജേക്കബ് ജോസ് കെ മാണിക്കൊപ്പം വരണമെന്നാണ് ആഗ്രഹിക്കുന്നത്. അത്തരമൊരു ലയനം എത്രയും വേഗം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ദുർബലമായ ജേക്കബ് വിഭാഗത്തെ ഉയർത്തിക്കൊണ്ട് വരികയെന്നത് അപ്രാപ്യമായതോടെയാണ് തങ്ങൾ ജോസ് കെ മാണിക്കൊപ്പം ലയിക്കാൻ തീരുമാനിച്ചതെന്ന് ബിജു മറ്റപ്പള്ളി വ്യക്തമാക്കി.