കോട്ടയം: കേരളാ കോൺഗ്രസിന്‍റെ ഇടതു ചായ്‌വിൽ ജോസ് പക്ഷത്തിൽ ഭിന്നത രൂക്ഷമാകുന്നു. എൽ.ഡി.എഫിലേക്ക് പോകുന്നതിലെ വിയോജിപ്പ് റോഷി അഗസ്റ്റിനും തോമസ് ചാഴികാടനും ജോസ് കെ മാണിയെ അറിയിച്ചതായാണ് സൂചന. എൽ.ഡി.എഫിലേക്ക് പോകാൻ തീരുമാനിച്ചാൽ ഒപ്പമുണ്ടാകില്ലെന്ന് നേതാക്കൾ അറിയിച്ചു.
യു.ഡി.എഫ് നീക്കം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി റോഷി അഗസ്റ്റിൻ എംഎല്‍എ, കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച്ച നടത്തി. റോഷി അഗസ്റ്റിനും തോമസ് ചാഴിക്കാടനും വിയോജിപ്പറിയിച്ചതോടെ എൽ.ഡി.എഫ് പ്രവേശനമെന്ന ജോസ് പക്ഷത്തിന്‍റെ സാധ്യതക്ക് വിള്ളൽ വീഴും. എൽ.ഡി.എഫ് പ്രവേശനത്തിന് എൻ. ജയരാജിന്‍റെ പിൻതുണ മാത്രമാണ് ഉള്ളത്.