ETV Bharat / state

ജോസ് ടോം യു.ഡി.എഫ് സ്വതന്ത്രന്‍; ചിഹ്നം അനുവദിക്കില്ലെന്ന് പി.ജെ ജോസഫ്

author img

By

Published : Sep 3, 2019, 6:46 PM IST

Updated : Sep 4, 2019, 10:30 AM IST

യു.ഡി.എഫിന്‍റെ സ്വതന്ത്ര സ്ഥാനാർഥിയെന്ന നിലയില്‍ ജോസ് ടോമിനെ പിന്തുണക്കുമെന്ന് പി.ജെ ജോസഫ്.

ജോസ് ടോം യു.ഡി.എഫ് സ്വതന്ത്രന്‍; ചിഹ്നം അനുവദിക്കില്ലെന്ന് പി.ജെ ജോസഫ്

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് ചിഹ്നത്തിൽ വിട്ടുവീഴ്‌ചയില്ലാതെ കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ്. ഒരു കാരണവശാലും യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നിന് ചിഹ്നം അനുവദിക്കിെല്ലന്ന നിലപാട് പി.ജെ. ജോസഫ് ആവര്‍ത്തിച്ചു.

ജോസ് ടോം യു.ഡി.എഫ് സ്വതന്ത്രന്‍

ഇതോടെ രണ്ടിലയിൽ ജനവിധി തേടാമെന്ന ജോസ് കെ. മാണി പക്ഷത്തിന്‍റെയും സ്ഥാനാർഥി ജോസ് ടോമിന്‍റെയും പ്രതീക്ഷകൾ ചിറകറ്റു. ജോസ് ടോം യുഡിഎഫിന്‍റെ സ്വതന്ത്ര സ്ഥാനാർഥിയാണ്, ആ നിലക്ക് അദ്ദേഹത്തെ പിന്തുണക്കുമെന്നാണ് ജോസഫിന്‍റെ നിലപാട്. ജോസ് ടോമിന്‍റെ നാമനിർദേശ പത്രികയില്‍ ഒപ്പുവയ്ക്കില്ലെന്നും പി.ജെ. ജോസഫ് അറിയിച്ചു. എന്നാൽ പി.ജെ ജോസഫിന്‍റെ വാക്കുകൾ പാടെ തള്ളിക്കളഞ്ഞു കൊണ്ടുള്ളതായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാർത്താ സമ്മേളനം. ജോസ് ടോം കേരളാ കോൺഗ്രസ് എമ്മിന്‍റെ സ്ഥാനാർഥി തന്നെയാണ്. ചിഹ്നത്തിന്‍റെ കാര്യത്തിൽ നാമനിർദേശ പത്രിക സമർപ്പണ സമയത്ത് വ്യക്തത ഉണ്ടാവുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. ചിഹ്നം തങ്ങൾക്കനുവദിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിൽ ക്ഷുഭിതനാണ് ജോസഫ്. ചിഹ്നം ലഭിക്കാത്ത സാഹചര്യത്തില്‍ ജോസ് ടോം കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും യു.ഡി.എഫ് സ്വതന്ത്രന്‍ എന്ന നിലയിലും പത്രിക നല്‍കുമെന്നാണ് സൂചന. ഇതിനിടെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ പൂർണ ഉത്തരവാദിത്വം പി.ജെ ജോസഫ് അടക്കമുള്ള നേതാക്കൾക്കായിരിക്കുമെന്ന് ജോസ് ടോം പ്രതികരിച്ചു.

Intro:ചിഹ്നത്തിൽ വിട്ടുവീഴ്ച്ചയില്ലാതെ ജോസഫ് തള്ളി യു.ഡി എഫ്Body:.ഒരു കാരണവശലും യു.ഡി എഫ് സ്ഥാനാർഥി ജോസ് ടോംമിനായ് ചിഹ്നം അനുവതിക്കില്ലന്ന നിലപാടിൽ തന്നെയാണ് പി.ജെ ജോസഫ്.ഇതോടെ രണ്ടിലയിൽ ജനവിധി തേടാമെന്ന ജോസ് കെ മാണി പക്ഷത്തിന്റെയും സ്ഥാനാർഥി ജോസ് ടോമിന്റെയും പ്രതീക്ഷകൾ ചിറകറ്റു.ജോസ് ടോം യുഡിഎഫിന്‍റെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയാണ്. ആ നിലയ്ക്ക് അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നുമാണ് ജോസഫിന്റെ നിലപാട്. ജോസ് ടോമിന്റെ നാമനിർദ്ദേശ പത്രികയില്‍ ഒപ്പുവെക്കില്ലെന്നും പി ജെ ജോസഫ് വ്യക്തമാക്കികഴിഞ്ഞു.

ബൈറ്റ്

എന്നാൽ പി.ജെ ജോസഫിന്റെ വാക്കുകൾ പാടെ തള്ളിക്കളഞ്ഞു കൊണ്ടുള്ളതായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാർത്താ സമ്മേളനം. ജോസ് ടോം കേരളാ കോൺഗ്രസ് എം ന്റെ സ്ഥാനാർഥി തന്നെയാണ്, . ചിഹ്നത്തിന്റെ കാര്യത്തിൽ നാമനിദ്ദേശ പത്രിക സമർപ്പണ സമയത്ത് വ്യക്തത ഉണ്ടാവുമെന്നും  രമേശ് ചെന്നിത്തല വ്യക്തമാക്കുന്നു.

ബൈറ്റ്

ചിഹ്നം തങ്ങൾക്കനുവതിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതിലും ക്ഷുപിതനാണ് ജോസഫ്.ചിഹ്നം ലഭിക്കാത്ത സാഹചര്യത്തില്‍ ജോസ് ടോം കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിയായും യു.ഡി.എഫ് സ്വതന്ത്രന്‍ എന്ന നിലയിലും പത്രിക നല്‍കുമെന്നാണ് സൂചന.ഇതിനിടെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ പൂർണ്ണ ഉത്തരവാധിത്വം പി.ജെ ജോസഫ് അടക്കുള്ള നേതാക്കൾക്കായിരിക്കുമെന്ന് ടോം ജോസിന്റെ പ്രതികരണം.

Conclusion:പി.ടു.സി
Last Updated : Sep 4, 2019, 10:30 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.