ETV Bharat / state

കേരളാ കോണ്‍ഗ്രസ്: വാക്പോരുമായി വീണ്ടും നേതാക്കൾ - ജോസ് കെ മാണി

സി എഫ് തോമസ് പാർട്ടി ചെയർമാനാകുമെന്ന് പി ജെ ജോസഫ്‌

kerala congress
author img

By

Published : Jul 7, 2019, 2:52 PM IST

കോട്ടയം: വാക്പോരുമായി കേരളാ കോൺഗ്രസിലെ നേതാക്കൾ വീണ്ടും രംഗത്ത്. സി എഫ് തോമസ് പാർട്ടി ചെയർമാനാകുമെന്നും കോടതിയിലെ കേസിന് ശേഷം സംസ്ഥാന കമ്മിറ്റി കൂടി പാർട്ടി ചെയർമാനെ തീരുമാനിക്കുമെന്നും പി ജെ ജോസഫ്‌ പറഞ്ഞു. എറണാകുളത്ത് ജോസഫിന്‍റെ നേതൃത്വത്തിൽ ചേർന്ന ഹൈപവർ കമ്മിറ്റിയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്‌താവന. എന്നാല്‍ ജോസഫിന്‍റെ പ്രസ്‌താവനക്ക് മറുപടിയുമായി എൻ ജയരാജ് എം എൽ എ രംഗത്തെത്തി.

കേരളാ കോൺഗ്രസ് (എം) ഭരണഘടന അനുസരിച്ച് പാർട്ടിക്ക് ഒരു ചെയർമാനെയുള്ളൂ. ചെയർമാനെ തെരഞ്ഞെടുക്കേണ്ടത് സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടിയാണ്. അത് കഴിഞ്ഞതാണെന്നും നിയമപരമായ നടപടിക്രമങ്ങളിലൂടെ കഴിഞ്ഞ 16 ന് പാർട്ടി ചെയർമാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തുവെന്നും എൻ ജയരാജ് പറഞ്ഞു. പി ജെ ജോസഫിന്‍റെ പുതിയ ചെയര്‍മാന്‍ പ്രസ്‌താവനക്ക് യാതൊരു പ്രസക്തിയില്ലെന്നും ജയരാജ് വ്യക്തമാക്കി. സി എഫ് തോമസിനെ ചെയർമാനാക്കാനുള്ള നീക്കത്തിലൂടെ തങ്ങളുടെ പക്ഷത്തെ ഒരു വിഭാഗം നേതാക്കൾ പിന്തുണ പിൻവലിക്കാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയിലാണ് നിലവിൽ ജോസ് കെ മാണി വിഭാഗം.

Intro:കേരളാ കോൺഗ്രസിൽ ഒരു ചെറിയ ഇടവേളക്ക് ശേഷമാണ് വാക്ക് പോരുമായി നേതാക്കൾ വീണ്ടും കളം നിറയുന്നത്. Body:കേരളാ കോൺഗ്രസിൽ ഒരു ചെറിയ ഇടവേളക്ക് ശേഷമാണ് വാക്ക് പോരുമായി നേതാക്കൾ വീണ്ടും കളം നിറയുന്നത്. എറണക്കുളത്ത് പി.ജെ ജോസഫിന്റെ നേതൃത്വത്തിൽ ചേർന്ന ഹൈപവർ കമ്മറ്റിയിൽ കോടതിയിലിരിക്കുന്ന കേസ് തീരുമാനമായതിന് ശേഷം സംസ്ഥാന കമ്മറ്റി കൂടി പാർട്ടി ചെയർമ്മാനെ കണ്ടെത്തും എന്ന പി.ജെ ജോസഫിന്റെ പ്രഖ്യാപനമാണ് ജോസ് കെ മാണി വിഭാഗത്തിനെ ചൊടുപ്പിച്ചിരിക്കുന്നത്. അതോടൊപ്പം സി എഫ് തോമസ് പാർട്ടി ചെയർമ്മാനാകുമെന്ന പ്രഖ്യാപനം ജോസ് കെ മാണി വിഭാഗത്തിലുണ്ടാക്കിയിരിക്കുന്ന ആശങ്കയും തെല്ലല്ല. പി.ജെ ജോസഫിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കേരളാ കോൺഗ്രസ് (എം) ഭരണഘടന അനുസരിച്ച് പാർട്ടിക്ക് ഒരു ചെയർമാനെ ഉള്ളൂ എന്നും.ചെയർമാനെ തെരഞ്ഞെടുക്കേണ്ടത് സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടിയാണന്നും. നിയമപരമായ നടപടിക്രമങ്ങളിലൂടെ കഴിഞ്ഞ 16 ന്  പാർട്ടി ചെയർമാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തു കഴിഞ്ഞതാണെന്നും ഇപ്പോൾ കേരള കോണ്ഗ്രസിന് പുതിയ ചെയർമാൻ എന്നതില് യാതൊരു പ്രസക്തിയില്ലന്നും ചൂണ്ടിക്കാട്ടി എൻ ജയരാജ് എം എൽ എ രംഗത്ത് എത്തിയിരുന്നു.സി.എഫ് തോമസിനെ ചെയർമ്മാനാക്കാനുള്ള നീക്കത്തിലൂടെ ജോസ് കെ മാണി പക്ഷത്തുള്ള ഒരു വിഭാഗം നേതാക്കൾ പിന്തുണ പിൻവലിക്കാനുള്ള സാധ്യതയുമെറെയാണ്.ഈ അശങ്കയിലാണ് നിലവിൽ ജോസ് കെ മാണി പക്ഷം.

Conclusion:ഇ.റ്റി.വി ഭാരത്

കോട്ടയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.