ETV Bharat / state

പക്ഷിപ്പനി: കോട്ടയത്ത് 7,672 താറാവുകളെ കൊന്നൊടുക്കി

author img

By

Published : Dec 14, 2022, 10:38 PM IST

കോട്ടയം ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച ആർപ്പൂക്കര, തലയാഴം പഞ്ചായത്തുകളിലാണ് താറാവുകളെ കൊന്നൊടുക്കിയത്

kerala bird flu confirmed in kottayam  kerala todays news  പക്ഷിപ്പനി  കോട്ടയം  കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു  ആർപ്പൂക്കര
കോട്ടയത്ത് 7,672 താറാവുകളെ കൊന്നൊടുക്കി

കോട്ടയം: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച ആർപ്പൂക്കര, തലയാഴം പഞ്ചായത്തുകളിലെ 7,672 താറാവുകളെ കൊന്നൊടുക്കി. ആർപ്പൂക്കരയിൽ 4,020 താറാവുകളും തലയാഴത്ത് മൂന്ന് കർഷകരുടെ 3,652 താറാവുകളെയുമാണ് കൊന്നത്. എല്ലാ പക്ഷികളെയും ബാധിക്കുന്ന തരത്തിലുള്ള എച്ച് 5 എൻ 1 ഇനമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.

ആർപ്പൂക്കരയിലെ താറാവ് ഫാമിലും തലയാഴത്തെ ബ്രോയ്‌ലര്‍ കോഴി ഫാമിലും പക്ഷികൾ ചത്തൊടുങ്ങിയതിനെ തുടർന്നാണ് സാമ്പിളുകൾ പരിശോധനയ്ക്കയച്ചത്. ഇന്നലെ വരെ ആർപ്പൂക്കരയിൽ 865 താറാവുകളാണ് ചത്തൊടുങ്ങിയത്. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ പരിശോധനയിൽ ഡിസംബർ 13നാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തിൽ തലയാഴത്ത് മൂന്നും ആർപ്പൂക്കരയിൽ രണ്ടും സംഘങ്ങളായി അഞ്ച് ദ്രുതകർമ ടീമുകളാണ് പ്രദേശത്തെ പ്രവർത്തനങ്ങൾ നടപ്പാക്കിയത്.

മൃഗസംരക്ഷണവകുപ്പ്, തദ്ദേശഭരണ സ്ഥാപനങ്ങൾ, റവന്യൂ, പൊലീസ്, ആരോഗ്യവകുപ്പ് എന്നീ വകുപ്പുകൾ ഏകോപിപ്പിച്ചുകൊണ്ടാണ് പക്ഷിപ്പനി നിവാരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്‍റെ ദ്രുതകർമ സേനാംഗങ്ങളായ ഡോ. വിബി സുനിൽ, ഡോ. ബിനു ജോസ്‌ലിൻ, ഡോ. സജി തോമസ് തോപ്പിൽ, ഡോ. ശ്യാം, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്‌ടർമാരായ ബാബു, സാജൻ, രഞ്ചു, കിരൺ, സജിത്ത് എന്നിവർ പങ്കെടുത്തു. ജില്ല മൃഗ സംരക്ഷണ ഓഫിസർ ഡോ. ഷാജി പണിക്കശേരി സ്ഥലം സന്ദശിച്ചു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.