ETV Bharat / state

കേരള കോൺഗ്രസ് സീറ്റ് ചർച്ച, കോട്ടയം വിട്ടൊരു കളിയില്ലെന്ന് മാണി വിഭാഗം - pj joseph

തന്‍റെ സ്ഥാനാർത്ഥി മോഹവും പാർട്ടിക്കുള്ളിലെ ഭിന്നതകളും പരസ്യമായി പിജെ ജോസഫ് തുറന്നടിച്ചത് മാണി വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു. സ്റ്റിയറിംഗ് കമ്മറ്റിയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ജോസഫിന്‍റെ വായടപ്പിക്കാനാണ് മാണി ഗ്രൂപ്പിന്‍റെ ശ്രമം

ജോസ് കെ മാണി
author img

By

Published : Mar 6, 2019, 12:10 AM IST

ലോക്ലഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിലപാടിൽ തന്നെ പിജെ ജോസഫ് ഉറച്ചു നിൽക്കുമ്പോൾ ഏതുവിധേനയും പ്രതിരോധിക്കാനാണ് കേരള കോൺഗ്രസ് മാണി വിഭാഗത്തിന്‍റെ തീരുമാനം. കോട്ടയത്ത് മാണി ഗ്രൂപ്പിൽ നിന്നുള്ള സ്ഥാനാർഥി ഉണ്ടാകുമെന്നും എതിർ സ്വരങ്ങളെ പാർട്ടിയിലെ മേൽകൈ ഉപയോഗിച്ച് വെട്ടി നിരത്തുമെന്നുമുള്ള സൂചനയാണ് നേതൃത്വം നൽകുന്നത്.

കേരള കോൺഗ്രസിന് രണ്ടാം സീറ്റ് എന്ന ആവശ്യവുമായി ജോസഫ് വിഭാഗം രംഗത്ത് എത്തിയത് മുതൽ സ്വീകരിച്ചിരുന്ന അതേ മൃദു സമീപനം തന്നെയാണ് യുഡിഎഫിൽ സീറ്റ് ചർച്ച അവസാനഘട്ടത്തിലേക്ക് എത്തുമ്പോഴും മാണി വിഭാഗത്തിലുള്ളത്. ഇതിനിടെ തന്‍റെ സ്ഥാനാർഥി മോഹവും പാർട്ടിക്കുള്ളിലെ ഭിന്നതകളും പരസ്യമായി പിജെ ജോസഫ് തുറന്നടിച്ചത് മാണി വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു. ജോസഫിനെതിരെ ശക്തമായ വിമർശനങ്ങളാണ് മാണി വിഭാഗം ഉയർത്തുന്നതും. കേരള കോൺഗ്രസിന് അധിക സീറ്റ് എന്ന ആവശ്യം മുന്നണിയിൽ തള്ളപ്പെട്ടാൽ ഏക സീറ്റായ കോട്ടയത്ത് മത്സരിക്കാൻ ശ്രമം നടത്തുന്ന പി ജെ ജോസഫിനെ പ്രതിരോധിക്കും വിധമുള്ള പ്രതികരണമാണ് പാർട്ടി വൈസ് ചെയർമാൻ ജോസ് കെ മാണിയുടെ ഭാഗത്തു നിന്നും കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായത്. സ്റ്റിയറിംഗ് കമ്മറ്റിയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ജോസഫിന്‍റെ വായടപ്പിക്കാനാണ് മാണി ഗ്രൂപ്പിന്‍റെ ശ്രമം. വിമതനായി മത്സരിച്ച് കോട്ടയത്ത് ഏറ്റുമുട്ടലിന് എത്തിയാൽ പിജെ ജോസഫിനെ ദുർബലപ്പെടുത്താനും മാണി വിഭാഗം പദ്ധതിയിട്ടിട്ടുണ്ട്. കോട്ടയം സീറ്റ് വിട്ടുകൊടുത്ത് ആരെയും ഒപ്പം നിർത്തേണ്ടതില്ല എന്ന തീരുമാനത്തിലാണ് മാണി വിഭാഗം.

കേരള കോൺഗ്രസ് സീറ്റ് ചർച്ച

Intro:കേരള കോൺഗ്രസിലെ സീറ്റ് ആവശ്യത്തിൽ നിന്നും പിന്മാറാതെ മത്സരിക്കണമെന്ന നിലപാടിൽ തന്നെ പിജെ ജോസഫ് ഉറച്ചു നിൽക്കുമ്പോൾ ഏതുവിധേനയും പ്രതിരോധിക്കാനാണ് മാണി വിഭാഗത്തിന് തീരുമാനം. കോട്ടയത്ത് മാണി ഗ്രൂപ്പിൽ നിന്നുള്ള സ്ഥാനാർത്ഥി ഉണ്ടാകുമെന്നും എതിർ സ്വരങ്ങളെ പാർട്ടിയിലെ മേൽകൈ ഉപയോഗിച്ച് വെട്ടി നിരത്തും എന്നുമുള്ള സൂചനയാണ് നേതൃത്വം നൽകുന്നത്.

Body:കേരള കോൺഗ്രസിലെ രണ്ടാം സീറ്റ് എന്ന ആവശ്യവുമായി ജോസഫ് വിഭാഗം രംഗത്ത് എത്തിയത് മുതൽ സ്വീകരിച്ചിരുന്ന അതെ മൃദു സമീപനം തന്നെയാണ് യുഡിഎഫിൽ സീറ്റ് ചർച്ച അവസാനഘട്ടത്തിലേക്ക് എത്തുമ്പോഴും മാണി വിഭാഗത്തിൽ ഉള്ളത്. ഇതിനിടെ തൻെറ സ്ഥാനാർത്ഥി മോഹവും പാർട്ടിക്കുള്ളിലെ ഭിന്നതകളും പരസ്യമായി പിജെ ജോസഫ് തുറന്നടിച്ചത് മാണി വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു്. ജോസഫിനെതിരെ ശക്തമായ വിമർശനങ്ങളാണ് മാണി വിഭാഗം ഉയർത്തുന്നതും. കേരള കോൺഗ്രസിന് അധിക സീറ്റ് എന്ന ആവശ്യം മുന്നണിയിൽ നിന്നും തള്ളപ്പെട്ടാൽ ഏക സീറ്റായ കോട്ടയത്ത് മത്സരിക്കാൻ ചട്ടം കിട്ടുന്ന പി ജെ ജോസഫിനെ പ്രതിരോധിക്കും വിധമുള്ള പ്രതികരണമാണ് പാർട്ടി വൈസ് ചെയർമാൻ ജോസ് കെ മാണിയുടെ ഭാഗത്തു നിന്നും കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായത്.

byt ( ഏക സീറ്റ് എങ്കിൽ സ്ഥാനാർത്ഥിയെ പാർട്ടിയിൽ ചർച്ച ചെയ്തു തീരുമാനിക്കും, ആദ്യഘട്ട ചർച്ചകൾക്ക് ശേഷം ഉള്ള കാര്യങ്ങൾ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു എന്നീ ഭാഗങ്ങൾ

സ്റ്റീയറിംഗ് കമ്മറ്റിയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ജോസഫിൻറെ വായടപ്പിക്കാൻ ആണ് മാണി ഗ്രൂപ്പിലെ ശ്രമം. വിമതനായി മത്സരിച്ച് കോട്ടയത്ത് ഏറ്റുമുട്ടലിന് എത്തിയാൽ പിജെ ജോസഫിനെ ദുർബലപ്പെടുത്താനും മാണി വിഭാഗം പദ്ധതിയിട്ടിട്ടുണ്ട്. കോട്ടയം സീറ്റ് വിട്ടുകൊടുത്ത ആരെയും ഒപ്പം നിർത്തേണ്ടതില്ല എന്ന തീരുമാനത്തിലാണ് മാണി വിഭാഗം നൽകുന്ന സൂചന.

Conclusion:സുബിൻ തോമസ് etv ഭാരത് കോട്ടയം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.