കോട്ടയം : കൂട്ടിക്കൽ കാവാലിയിൽ ഉരുൾപൊട്ടലിൽ മരിച്ച ഇളംകാട് ഒട്ടലാങ്കൽ ക്ലാരമ്മ, മാർട്ടിൻ, സിനി മാർട്ടിൻ, സ്നേഹ മാർട്ടിൻ, സോന മാർട്ടിൻ, സാന്ദ്ര മാർട്ടിൻ എന്നിവരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു. കാവാലി സെന്‍റ് മേരീസ് പള്ളിയിലായിരുന്നു ചടങ്ങുകള്‍.
Also Read: കാല്‍ഭാഗം അലന്‍റേതല്ല; പ്ലാപ്പള്ളിയില്‍ തിരച്ചില്‍ തുടരുന്നു, ഇനി ഡിഎൻഎ പരിശോധന
സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രിമാരായ വി.എൻ. വാസവൻ കെ. രാധാകൃഷ്ണൻ എന്നിവർ അന്തിമോപചാരമർപ്പിച്ചു. എം.എൽ.എ.മാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കൽ, വാഴൂർ സോമൻ, അഡ്വ. മോൻസ് ജോസഫ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, കലക്ടർ ഡോ. പി.കെ. ജയശ്രീ എന്നിവരും പങ്കെടുത്തു.