ETV Bharat / state

"അസമില്‍ നിന്നൊരു ഹോട്ടല്‍ മുതലാളി, ടേസ്റ്റ് തനി കോട്ടയം"... "ഹോട്ടല്‍ മാ" മലയാളിയാണ്... - മാ ഹോട്ടല്‍ കറുകച്ചാല്‍

MAA hotel kaukachal 12 വർഷം മുൻപ് അസമില്‍ നിന്ന് ജോലി തേടിയ കേരളത്തിലെത്തിയ കിരൺ ബറുവ കറുകച്ചാലിൽ സ്വന്തമായി ഹോട്ടൽ തുടങ്ങിയിട്ട് രണ്ടര വർഷമായി.

kaukachal hotel maa kiran assam
kaukachal hotel maa kiran assam
author img

By ETV Bharat Kerala Team

Published : Oct 25, 2023, 12:50 PM IST

കിരൺ ബറുവ കറുകച്ചാലിൽ സ്വന്തമായി തുടങ്ങിയ "ഹോട്ടല്‍ മാ"

കോട്ടയം: വിവിധ മേഖലകളില്‍ ലോകം കീഴടക്കിയ മലയാളികളെ കുറിച്ചുള്ള കഥകൾ ഏറെ കേട്ടിട്ടുണ്ട്. രുചിപ്പെരുമ കൊണ്ട് ഹോട്ടല്‍ ബിസിനസില്‍ മികവ് തെളിയിച്ച മലയാളികൾ അതിലേറെ... എന്നാല്‍ ഇക്കഥയില്‍ ചെറിയൊരു മാറ്റമുണ്ട്... അസമില്‍ നിന്നെത്തി കേരളത്തിന് രുചി സമ്മാനിക്കുന്ന ഒരാളെക്കുറിച്ചാണിത്. തൊഴില്‍ തേടി കേരളത്തിലെത്തി ഇവിടെ ജീവിതം കണ്ടെത്തിയ കിരൺ. മുഴുവൻ പേര് കിരൺ ജ്യോതി ഹാത്തി ബറുവ.

പന്ത്രണ്ട് വർഷങ്ങൾക്കു മുൻപാണ് കിരൺ ബറുവ കേരളത്തിലെത്തിയത്. ആദ്യം കോട്ടയം ചിങ്ങവനത്ത് ഒരു കമ്പനിയില്‍ ജോലി കിട്ടി. അവിടെ നിന്ന് ഒരു ബന്ധുവിനൊപ്പം കറുകച്ചാലിൽ എത്തി. അവിടെ ഹോട്ടലിൽ ക്ലീനിങ് തൊഴിലാളിയായി. അതിനിടെ ഹോട്ടൽ ജോലികളെല്ലാം പഠിച്ചു. കറുകച്ചാലിൽ സ്വന്തമായി ഹോട്ടൽ തുടങ്ങിയിട്ട് രണ്ടര വർഷമായി.

ഇന്ന് തൊഴിലാളിയല്ല, ഹോട്ടല്‍ ഉടമയാണ് കിരൺ. 'മാ' MAA എന്ന പേരിട്ടിരിക്കുന്ന ഹോട്ടലിൽ മലയാളികളടക്കം പതിനൊന്നു ജോലിക്കാരുണ്ട്. വൈകുന്നേരങ്ങളിലാണ് തിരക്കേറുന്നത്.

ഭാര്യ പംപിയും പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞുമായി ഹോട്ടലിനോട് ചേർന്നുള്ള വീട്ടില്‍ താമസം. തൊഴില്‍ തേടി അതിഥിയായെത്തി മലയാളിയുടെ മനസറിഞ്ഞ കിരൺ ഇന്ന് രുചിയൊരുക്കുകയാണ്. കറുകച്ചാലുകാർക്ക് ഈ രുചി നന്നേ പിടിച്ചു. കിരണും കുടുംബവും ഹാപ്പി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.