കോട്ടയം: വിവിധ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. പള്ളിയാടി സിജു സിബിനെയാണ് (22) ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നാടുകടത്തിയത്. ഒരു വര്‍ഷത്തേക്കാണ് നടപടി. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കവർച്ച, ലഹരി മരുന്ന് കേസ് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് തുടർച്ചയായി പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസം സൃഷ്‌ടിച്ചയാളാണ് സിജു സിബി.
കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ബൈക്കിലെത്തി സ്ത്രീകളുടെ മാല കവർച്ച ചെയ്യുക, സ്‌കൂള്‍-കോളജ് വിദ്യാർഥികൾക്ക് ലഹരി വസ്‌തുക്കൾ വിതരണം ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് പ്രതി. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ വരും ദിവസങ്ങളിലും തുടരുന്നതാണെന്ന് പൊലീസ് പറഞ്ഞു.
കാപ്പ ചുമത്തി നാടുകടത്തി - kappa imposed news
വിവിധ കേസുകളില്‍ പ്രതിയായ പള്ളിയാടി സിജു സിബിനെയാണ് (22) ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാടുകടത്തിയത്