കോട്ടയം: മരട് ഫ്ലാറ്റ് കേസില്‍ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. മരട് ഫ്ലാറ്റ് നിര്‍മാതാക്കാള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഭവന നിര്‍മാണ പദ്ധതിയിലെ നിര്‍മാതാക്കളുടെ പട്ടികയില്‍ ഇടം പിടിച്ചതെങ്ങനെയെന്ന് കെ. സുരേന്ദ്രന്‍ ചോദിച്ചു. സര്‍ക്കാര്‍ ഭവന നിര്‍മാണ പദ്ധതിയില്‍ ഇവര്‍ക്ക് ഇടം കൊടുത്തതോടെ കൈയേറ്റക്കാരുടെ കൂടെയാണ് എല്‍ഡിഎഫ് സര്‍ക്കാരെന്നു വ്യക്തമാവുകയാണെന്നും സുരേന്ദ്രന്‍ പാലായില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം നിറഞ്ഞ പ്രവര്‍ത്തികള്‍ എല്‍ഡിഎഫിന് ദോഷമാണ്.
ദുരിതാശ്വാസ നിധിയില്‍ 5000 കോടി രൂപയുണ്ടായിട്ടും കവളപ്പാറയിലും പുത്തുമലയിലും ധനസഹായമെത്തിയിട്ടില്ല. പാലാരിവട്ടം അഴിമതിയില്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമേ രാഷ്‌ട്രീയക്കാര്‍ കോടികള്‍ മുക്കിയതിനെക്കുറിച്ച് ഇരുമുന്നണികള്‍ക്കും മിണ്ടാട്ടമില്ല. മുഖ്യമന്ത്രിക്കെതിരായ പോരാട്ടത്തില്‍ എന്‍ഡിഎ മാത്രമാണുള്ളത്. വോട്ട് യുഡിഎഫിനു നല്‍കിയതുകൊണ്ട് ഒരു ഗുണവുമില്ലെന്ന് ജനത്തിനു മനസിലാവുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ശബരിമലയില്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നടത്തിയ ആചാരലംഘനം പാലാക്കാരുടെ മനസില്‍ മുറിവായുണ്ടാക്കിയെന്നും അതിന്‍റെ ഗുണം എന്‍ഡിഎയ്ക്കായിരിക്കുമെന്നും എന്‍. ഹരി മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സുരേന്ദ്രന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.