ETV Bharat / state

സംസ്ഥാന ബജറ്റ് കൊള്ളക്കാരുടെ ബജറ്റെന്ന് കെ സുരേന്ദ്രൻ - LATEST KERALA NEWS

ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കുന്ന ബജറ്റാണ് കെഎൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

കെ സുരേന്ദ്രൻ  കേരള സംസ്ഥാന ബജറ്റ്  kerala Budget 2023  കേരള ബജറ്റ് 2023  BJP PROTEST ON KERALA BUDGET  K SURENDRAN ABOUT KERALA BUDGET  BJP KERALA  LATEST KERALA NEWS  surendran
കെ സുരേന്ദ്രൻ
author img

By

Published : Feb 3, 2023, 6:28 PM IST

സംസ്ഥാന ബജറ്റിനെതിരെ ബിജെപി

കോട്ടയം: ജനങ്ങൾക്ക് കിട്ടിയ ഇരുട്ടടിയാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാവങ്ങളെ പിഴിയുന്ന ബജറ്റ് കോടീശ്വരൻമാരെ വെറുതെ വിട്ടു. വീട് കുത്തി തുറന്ന് മോഷണം നടത്തുകയായിരുന്നു ഇതിലും ഭേദമെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

പെട്രോൾ വില കൂട്ടിയത് വിലക്കയറ്റത്തിന് കാരണമാകും. കേന്ദ്രത്തെ കുറ്റം പറയുന്ന സർക്കാരിന്‍റെ ജനദ്രോഹ ബജറ്റിനെതിരെ ബിജെപി പ്രക്ഷോഭം ആരംഭിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. ബജറ്റിനെതിരെ ബിജെപി കോട്ടയത്ത് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.