ETV Bharat / state

പൗരത്വഭേദഗതി നിയമത്തില്‍ ഗവർണർക്കെതിരെ കെ.മുരളീധരൻ - citizenship amendement act

ജനവികാരം മനസിലാക്കാതെ നേർവിപരീതമായാണ് ഗവർണറുടെ പ്രവർത്തനങ്ങളെന്നും ഗവര്‍ണര്‍ രാജിവയ്‌ക്കണമെന്നും കെ. മുരളീധരന്‍

കെ മുരളീധരൻ  k muralidharan against kerala governor  ആരിഫ് മുഹമ്മദ് ഖാൻ  കോട്ടയം ലേറ്റസ്റ്റ് ന്യൂസ്  പൗരത്വഭേദഗതി നിയമം  citizenship amendement act  CAA
പൗരത്വഭേദഗതി നിയമത്തില്‍ ഗവർണർക്കെതിരെ കെ.മുരളീധരൻ
author img

By

Published : Jan 1, 2020, 4:25 PM IST

Updated : Jan 1, 2020, 5:06 PM IST

കോട്ടയം: പൗരത്വ ഭേദഗതി നിയമത്തില്‍ ഗവർണർക്കെതിരെ ആഞ്ഞടിച്ച് കെ.മുരളീധരൻ എംപി. ആർ.എസ്.എസ് അജണ്ടയോടെ, ആർ.എസ്.എസിന്‍റെ ശൈലി കേരളത്തിൽ കൊണ്ടുവരാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നതെന്നും അദ്ദേഹത്തിന്‍റെ പ്രതികരണങ്ങളും സമീപനവും ഇത് വ്യക്തമാക്കുന്നതാണെന്നും കെ.മുരളീധരൻ കോട്ടയത്ത് പറഞ്ഞു.

പൗരത്വഭേദഗതി നിയമത്തില്‍ ഗവർണർക്കെതിരെ കെ.മുരളീധരൻ

ജനവികാരം മനസിലാക്കാതെ നേർ വിപരീതമായാണ് ഗവർണറുടെ പ്രവർത്തനങ്ങളെന്നും ആരിഫ് മുഹമ്മദ് ഖാന് കേരളത്തിൽ പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും കെ.മുരളീധരൻ വ്യക്തമാക്കി. ഗവർണറുടെ പരിധി വിട്ടുള്ള പ്രവർത്തനങ്ങളെ വിമർശിക്കാൻ മുഖ്യമന്ത്രിയും തയ്യറാവുന്നില്ല. സർക്കാരുമായ് ചേർന്നുള്ള യാതൊരു വിധ പ്രതിഷേധങ്ങൾക്കും ഇനിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി നിയമസഭയിൽ പ്രമേയം പാസാക്കിയപ്പോൾ ഏക ബി.ജെ.പി എം.എൽ.എ കൂടിയായ ഒ.രാജഗോപാൽ എതിർക്കാതെ പ്രമേയം പാസാക്കാൻ മൗനസമ്മതം നൽകുകയായിരുന്നു. പൗരത്വ ബില്ലിൽ ബി.ജെ.പിക്കുള്ളിലുള്ള ഭിന്നതയാണ് ഇതിലൂടെ തെളിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

Intro:കെ മുരളീധരൻBody:പൗരത്വ ബില്ലിൽ ഗവർണ്ണർക്കെതിരെ ആഞ്ഞടിച്ച് കെ.മുരളിധരൻ എം.പി.ആർ.എസ്.എസ് അജണ്ഡയോടെ, ആർ.എസ് എസിന്റെ ശൈലി കേരളത്തിൽ കൊണ്ടുവരാനാണ് കേരളാ ഗവർണ്ണർ അരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നതെന്നും അദ്ദേഹത്തിന്റെ പ്രതികരണങ്ങളും സമീപനവും ഈ കാര്യങ്ങൾ വ്യക്തമാക്കുന്നതാണെന്നും കെ.മുരളീധരൻ കോട്ടയത്ത് പറഞ്ഞു.കേരളത്തിലെ ജനവികാരം മനസ്സിലാക്കാതെ നേർ വിപരീധമായാണ് ഗവർണ്ണറുടെ പ്രവർത്തനങ്ങൾ. അയതിനാൽ തന്നെ ഗവർണ്ണന്നെ നിലയിൽ ആരിഫ് മുഹമ്മദ് ഖാന് കേരളത്തിൽ തുടരാനാവില്ലന്നും അദ്ദേഹം രാജിവച്ച് പുറത്ത് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബൈറ്റ്.

ഗവർണ്ണറുടെ പരിധി വിട്ടുള്ള പ്രവർത്തനങ്ങളെ വിമർശിക്കാൻ മുഖ്യമന്ത്രിയും തയ്യറാവുന്നില്ല. സർക്കാരുമായ് ചേർന്നുള്ള യാതൊരു വിധ പ്രതിഷേധങ്ങൾക്കും ഇനി കളമൊരുങ്ങില്ല. സർക്കാരിന്റെ ചങ്ങലയിലും കണ്ണികളാവില്ല. പൗരത്വ ഭേദഗിതി ബില്ലിനെതിരായി നിയമസഭയിൽ പ്രമേയം പാസാക്കിയപ്പോൾ ഏക ബി.ജെ.പി എം.എൽ.എ കൂടിയായ ഒ.രാജഗോപാൽ അതിനെ എതിർക്കാതെ പ്രമേയം പാസാക്കാൻ മൗനസമ്മതം നൽകുകയായിരുന്നു.പൗരത്വ ബില്ലിൽ ബി.ജെ.പിക്കുള്ളിലുള്ള ഭിന്നതയാണ് ഇതിലൂടെ വെളിവായതെന്നും അദ്ദേഹം വ്യക്തമാക്കി.

Conclusion:ഇ.റ്റി.വി ഭാരത്
കോട്ടയം
Last Updated : Jan 1, 2020, 5:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.