ETV Bharat / state

മാണിയുടെ കളരിയില്‍ പയറ്റിത്തെളിഞ്ഞ ജോസ് ടോം; ഒരു മുഴം നീട്ടിയെറിഞ്ഞ് ജോസ് കെ മാണി

author img

By

Published : Sep 2, 2019, 1:53 PM IST

Updated : Sep 2, 2019, 3:26 PM IST

പാർട്ടി പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ട് സ്ഥാനാർഥിയെ തീരുമാനിച്ച ജോസ് കെ മാണി ഇക്കാര്യത്തില്‍ രാഷ്ട്രീയ ജാഗ്രതയും അടവും പുറത്തെടുത്തു. പിജെ ജോസഫിനെ അനുനയിപ്പിച്ചതും യുഡിഎഫ് നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതും ജോസ് കെ മാണിക്ക് നേട്ടമായി

ജോസ് ടോം; പാലാ ഉപതെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത സ്ഥാനാർഥി

കോട്ടയം: അപ്രതീക്ഷിത സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ പാലാ ഉപതെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം അവതരിപ്പിച്ച ജോസ് ടോം പുലിക്കുന്നേല്‍ ദീര്‍ഘകാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട് പാലായുടെ സാമൂഹ്യരംഗത്ത് ശ്രദ്ധേയസാന്നിധ്യമാണ്. നിലവിൽ കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ അഡ്വ. ജോസ് ടോം പുലിക്കുന്നേല്‍ 1969 ല്‍ കേരളാ കോൺഗ്രസിന്‍റെ വിദ്യാർഥി പ്രസ്ഥാനമായ കെഎസ്‌സിയിലൂടെയാണ് രാഷ്ട്രിയ രംഗത്തേക്ക് കടന്നു വന്നത്.

കെഎം മാണിയുടെ രാഷ്ട്രീയ കളരിയില്‍ പയറ്റിത്തെളിഞ്ഞ ജോസ് ടോം അപ്രതീക്ഷിത സ്ഥാനാർഥിയായാണ് പാലായില്‍ മത്സരിക്കുന്നത്. പാർട്ടി പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ട് സ്ഥാനാർഥിയെ തീരുമാനിച്ച ജോസ് കെ മാണി ഇക്കാര്യത്തില്‍ രാഷ്ട്രീയ ജാഗ്രതയും അടവും പുറത്തെടുത്തു. മാണി കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച ജോസ് കെ മാണി കേരള കോൺഗ്രസിലെ ഭിന്നതകൾക്ക് ബദലായാണ് ജോസ് ടോമിനെ സ്ഥാനാർഥിയായി തീരുമാനിച്ചത്. നിഷ ജോസിനെ സ്ഥാനാർഥിയായി അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്ന പിജെ ജോസഫിനെ അനുനയിപ്പിച്ചതും യുഡിഎഫ് നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതും ജോസ് കെ മാണിക്ക് നേട്ടമായി.

മാണിയുടെ കളരിയില്‍ പയറ്റിത്തെളിഞ്ഞ ജോസ് ടോം

കാലടി കോളജില്‍ നിന്നും എംകോം പാസ്സായ ജോസ് ടോം തിരുവനന്തപുരം ലോ കോളജില്‍ നിന്നും നിയമപഠനവും പൂര്‍ത്തിയാക്കി. 1991ല്‍ കോട്ടയം ജില്ലാ കൗണ്‍സിലില്‍ പാലാ ഡിവിഷനെ പ്രതിനിധീകരിച്ചു. 1984 മുതല്‍ 1992 വരെ എംജി യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായും പ്രവർത്തിച്ചു. ഗ്രാമപഞ്ചായത്ത് അംഗം, മീനച്ചില്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, കോട്ടയം ജില്ലാ സഹകണ ബാങ്ക് ഭരണസമിതി അംഗം എന്നീ നിലകളില്‍ പാലായുടെ പൊതുരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് ജോസ് ടോം. പാലായിൽ തിരഞ്ഞെടുക്കപ്പെട്ട കെ എം മാണിയുടെ പിൻതുടർച്ചക്കാരനാകാനാണ് ആഗ്രഹിക്കുന്നതെന്ന് ജോസ് ടോം വ്യക്തമാക്കി.

Intro:ജോസ് ടോംBody:അപ്രതീക്ഷിത സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ പാലാ ഉപതിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം കെ.എം മാണിയുടെ പിൻകാമിയായി അവതരിപ്പിച്ച ജോസ് ടോം;ദീര്‍ഘകാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട് പാലായുടെ സാമൂഹ്യരംഗത്ത് ശ്രദ്ധേയസാന്നിധ്യമാണ്.നിലവിൽ കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവർത്തിക്കുന്ന അഡ്വ. ജോസ് ടോം പുലിക്കുന്നേല്‍. 1969 കേരളാ കോൺഗ്രസിന്റെ വിദ്യാർഥി പ്രസ്ഥാനമായ  കെ.എസ്.സിയിലൂടെയാണ് രാഷ്ട്രിയ രംഗത്തേക്ക് കടന്നു വരുന്നത്.അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍, പാലാ സെന്റ് തോമസ് കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, 1980 ല്‍ അവിഭക്ത കേരള സര്‍വ്വകലാശായ യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ രാഷ്ട്രീയ നൈപുണ്യം തെളിയിച്ചു.പിന്നീട് യൂത്ത് ഫ്രണ്ടിലേക്ക് കടന്നു വന്ന ജോസ് ടോം.വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളുടെ സംസ്ഥാന നേതൃനിരയില്‍ ശ്രദ്ധേയനായിരുന്നു. യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.കാലടി കോളേജില്‍ നിന്നും  എ.കോം പാസ്സായ ജോസ് ടോം തിരുവനന്തപുരം ലോ കോളേജില്‍ നിന്നും നിയമപഠനവും പൂര്‍ത്തിയാക്കി.  1991 ല്‍ കോട്ടയം ജില്ലാ കൗണ്‍സിലില്‍ പാലാ ഡിവിഷനെ പ്രതിനിധീകരിച്ച് മെമ്പറായി. 1984 മുതല്‍ 1992 വരെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായും പ്രവർത്തിച്ചു. ഗ്രാമപഞ്ചായത്ത് അംഗം, മീനച്ചില്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, കോട്ടയം ജില്ലാ സഹകണ ബാങ്ക് ഭരണസമിതി അംഗം എന്നീ നിലകളില്‍ പാലായുടെ പൊതുരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് ജോസ് ടോം. പാലായിൽ തിരഞ്ഞെടുക്കപ്പെട്ട കെ എം മാണിയുടെ പിൻതുടർച്ചക്കാരനകാനാണ് ആഗ്രഹിക്കുന്നതെന്നും ജോസ് ടോം വ്യക്തമാക്കുന്നു

ബൈറ്റ്

മികച്ച ജനപങ്കാകാളിത്തവും രാഷ്ട്രിയ  പാഠവുമുള്ള  ജോസ് ടോം പാലാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാാർഥിയകുമ്പോൾ, പാലായുടെ മാണി സാറിന് പകരമായി ജോസ് ടോമിനെ പാലാക്കാർ സ്വീകരിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Conclusion:ഇ റ്റി വി ഭാരത് കോട്ടയം
Last Updated : Sep 2, 2019, 3:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.