ETV Bharat / state

'മാണി അഴിമതിക്കാരനെന്ന് കോടതിയിൽ പറഞ്ഞിട്ടില്ല' ; എൽഡിഎഫ് വിശദീകരണം തൃപ്‌തികരമെന്ന് ജോസ് - കെഎം മാണി വാർത്ത

തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ചിലർ വാർത്ത പ്രചരിപ്പിച്ചതാണെന്ന് ജോസ് കെ. മാണി

jose k mani  jose k mani news  km mani issue  km mani news  ജോസ് കെ മാണി വാർത്ത  കെഎം മാണി വാർത്ത  കെഎം മാണി വാർത്ത
ജോസ് കെ. മാണി
author img

By

Published : Jul 6, 2021, 6:52 PM IST

കോട്ടയം : കെ.എം. മാണി കുറ്റക്കാരനല്ലെന്ന് എൽഡിഎഫും യുഡിഎഫും ഒരുപോലെ പറഞ്ഞതാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി. മാണി അഴിമതിക്കാരനാണെന്ന് സുപ്രീം കോടതിയില്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ പറഞ്ഞത് ശരിയായ കാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ജോസ് കെ. മാണി മാധ്യമങ്ങളോട്

കോടതിയിൽ അത്തരത്തിലൊരു പരാമർശം നടത്തിയിട്ടില്ല. അങ്ങനെ പറഞ്ഞതായി തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ചിലർ വാർത്ത പ്രചരിപ്പിച്ചതാണെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

Also Read: 'ജോസിന് രണ്ടുണ്ട് വഴി' ; മാണി അഴിമതിക്കാരനെന്ന് സമ്മതിക്കണം അല്ലെങ്കില്‍ മുന്നണി വിടണം : പി.സി ജോർജ്

കെ.എം. മാണിക്കെതിരെ യാതൊരു പരാമർശവും ഉണ്ടായിട്ടില്ല. ഈ വിഷയംവച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചാൽ വിലപ്പോവില്ല. കയ്യാങ്കളി കേസിലെ നിലപാട് നേരത്തേ വിശദീകരിച്ചിട്ടുണ്ട്. അത് ആവര്‍ത്തിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: മാണി പരാമര്‍ശം; പിടി തരാതെ ജോസ് കെ മാണി, മാധ്യമങ്ങളോട് കയര്‍ത്ത് റോഷി അഗസ്റ്റിൻ

കെ.എം. മാണി കുറ്റക്കാരനല്ലെന്ന് നേരത്തേ തെളിഞ്ഞതാണ്. ഇക്കാര്യത്തില്‍ എൽഡിഎഫ് നൽകിയ വിശദീകരണത്തിൽ സംതൃപ്‌തരാണെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.