കോട്ടയം: കേരള കോൺഗ്രസ് പാർട്ടിയുടെ പ്രസക്തി വർധിച്ചുവെന്ന് പാർട്ടി ചെയർമാൻ ജോസ് കെ.മാണി. ഒരുപാട് ആളുകൾ ഇടതുപക്ഷത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ മുന്നോട്ടു വരുന്നുണ്ട്. കേരള കോൺഗ്രസ് പാർട്ടി ഇനിയും ഒറ്റക്കെട്ടായി മുന്നോട്ടു തന്നെ പോകും. കേരള കോൺഗ്രസിനെ സംബന്ധിച്ച് ചരിത്ര തുടക്കമാണ് ഇത്. യുഡിഎഫ് സ്വാധീന മണ്ഡലങ്ങൾ ഇടതുപക്ഷത്തിനൊപ്പം എത്തിയെന്നും ജോസ് കെ.മാണി പറഞ്ഞു.
ALSO READ:വിവാദത്തിന് വിരാമം; 13-ാം നമ്പര്‍ കാര്‍ ക്യഷിമന്ത്രി പി പ്രസാദിന്
ജനക്ഷേമ പദ്ധതികളുടെ തുടർച്ചയാണ് ഈ സർക്കാർ നടപ്പാക്കുക. കഴിഞ്ഞ തവണത്തേക്കാൾ ഫലപ്രദമായ ഭരണം ഇത്തവണയും ഉണ്ടാകുമെന്നും ജോസ് കെ.മാണി കൂട്ടിച്ചേർത്തു.