കോട്ടയം:എൻസിപി മുന്നണി മാറുമെന്ന വാർത്തയോട് പ്രതികരിച്ച് ജോസ് കെ മാണി. ചില വ്യക്തികൾ മുന്നണി മാറുന്നതുമായി ബന്ധപ്പെട്ട് വാർത്തകൾ പുറത്തുവരുന്നുണ്ടെങ്കിലും വ്യക്തയില്ലെന്നും വ്യക്തത വന്നാൽ പ്രതികരിക്കാമെന്നും ജോസ് കെ മാണി പറഞ്ഞു. മാണി.സി.കാപ്പൻ മുന്നണി മാറിയാൽ അത് സംബന്ധിച്ച് വിശദീകരണം എൽഡിഎഫ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഇടതു മുന്നണിയിൽ സീറ്റ് ചർച്ച ആരംഭിച്ചിട്ടില്ലെന്നും നടക്കാത്ത ചർച്ചയുടെ പേരിലാണ് എൻസിപിയിലെ വിവാദമെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോൺഗ്രസ് എത്ര സീറ്റിൽ മത്സരിക്കുമെന്ന് മാധ്യമങ്ങൾ വഴി ചർച്ച ചെയ്യാനില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു. എതിർപക്ഷത്ത് നിന്ന് ഒട്ടേറേ പേർ പാർട്ടിയിലേക്ക് വരാൻ ആഗ്രഹം പ്രകടിപിച്ചിട്ടുണ്ടെന്നും കെഎം മാണിയെ അംഗീകരിക്കുന്ന ആർക്കും പാർട്ടിയിലേക്ക് തിരിച്ചു വരാമെന്നും ജോസ് കെ മാണി കോട്ടയത്ത് പറഞ്ഞു.