ETV Bharat / state

ജനപക്ഷം ഒരു മുന്നണിയുടെയും ഭാഗമാകില്ലെന്ന് പി.സി. ജോർജ് - പിസി ജോർജ് വാർത്ത

യുഡിഎഫിനെ തോൽപ്പിക്കുക എന്നതാണ് മുഖ്യ ലക്ഷ്യമെന്ന് പി.സി. ജോർജ്

janapaksham pc george  pc george news  pc george on election  ജനപക്ഷം പിസി ജോർജ്  പിസി ജോർജ് വാർത്ത  തെരഞ്ഞെടുപ്പിൽ പിസി ജോർജ്
ജനപക്ഷം ഒരു മുന്നണിയുടെയും ഭാഗമാകില്ലെന്ന് പി.സി. ജോർജ്
author img

By

Published : Mar 3, 2021, 3:17 PM IST

Updated : Mar 3, 2021, 3:34 PM IST

കോട്ടയം: ജനപക്ഷം ഒരു മുന്നണിയുടെയും ഭാഗമാകില്ലെന്ന് പി.സി. ജോർജ്. നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ സീറ്റിൽ മാത്രം മത്സരിക്കുമെന്നും എല്ലാ മണ്ഡലങ്ങളിലും പാർട്ടി നയപരമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനപക്ഷത്തെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും. പാലായിൽ ആര് ജയിക്കണമെന്ന് ജനപക്ഷം തീരുമാനിക്കും. തൂക്ക് നിയമസഭക്കാണ് സാധ്യതയെന്നും മുന്നണികൾ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

ജനപക്ഷം ഒരു മുന്നണിയുടെയും ഭാഗമാകില്ലെന്ന് പി.സി. ജോർജ്

എൻഡിഎ മോശമാണ് എന്ന് അഭിപ്രായമില്ല. എന്നാൽ നിലവിൽ എൻഡിഎയിൽ ചേരാൻ ഉദ്ദേശമില്ലെന്നും ജോർജ് വ്യക്തമാക്കി. ജോസ് കെ മാണി വിഭാഗം ഈ തെരഞ്ഞെടുപ്പോടെ അപ്രത്യക്ഷമാകുമെന്നും യുഡിഎഫിനെ തോൽപ്പിക്കുക എന്നതാണ് മുഖ്യ ലക്ഷ്യമെന്നും പി.സി. ജോർജ് കോട്ടയത്ത് പറഞ്ഞു.

Last Updated : Mar 3, 2021, 3:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.