കോട്ടയം: പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗിലെ രണ്ടാം മത്സരത്തിലും നടുഭാഗം ചുണ്ടന് ജയം. സംസ്ഥാനത്തെ 12 ജലോത്സവങ്ങള്‍ കോര്‍ത്തിണക്കി സംഘടിപ്പിച്ച മത്സരത്തില്‍ ഒന്‍പത് ചുണ്ടന്‍ വള്ളങ്ങളാണ് മാറ്റുരച്ചത്. കഴിഞ്ഞ തവണ നേടിയ വിജയം ഇത്തവണയും ആവര്‍ത്തിക്കുകയായിരുന്നു നടുഭാഗം ചുണ്ടന്‍. പ്രഥമ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരമായ നെഹ്‌റു ട്രോഫിയിലും നടുഭാഗം ചുണ്ടനാണ് വിജയിച്ചത്.
പ്രഥമ ചാമ്പ്യന്‍സ് ലീഗിലെ മൂന്നാം മത്സരം ഈ മാസം 14ന് ആലപ്പുഴ കരുവാറ്റില്‍ നടക്കും. ലീഗിലെ 12 മത്സരങ്ങളും പൂര്‍ത്തിയാകുമ്പോള്‍ പോയിന്‍റ് നിലയില്‍ മുന്നില്‍ എത്തുന്ന ടീമാണ് സിബിഎല്‍ കിരീടം സ്വന്തമാക്കുക. 25 ലക്ഷം രൂപയാണ് ജേതാക്കള്‍ക്കുളള സമ്മാനത്തുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 15 ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 10 ലക്ഷം രൂപയും ലഭിക്കും. ആലപ്പുഴയില്‍ നടന്ന നെഹ്രു ട്രോഫി ജലോത്സവത്തോടെ തുടക്കം കുറിച്ച സിബിഎല്‍ നവംബര്‍ 23ന് കൊല്ലത്ത് പ്രസിഡന്‍റ് ട്രോഫി ജലോത്സവത്തോടെയാണ് സമാപിക്കുക.