ETV Bharat / state

ആയുർവേദ ഡോക്‌ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി; ഐഎംഎ നിരാഹാര സത്യാഗ്രഹം നടത്തി

ഫെബ്രുവരി ഒന്നു മുതൽ 14 വരെ രാജ്യവ്യാപകമായി ഐഎംഎയും ഇന്ത്യൻ ദന്‍റൽ അസോസിയേഷനും ചേർന്നു നടത്തുന്ന സമരത്തിന്‍റെ ഭാഗമായാണ് കോട്ടയത്ത് നിരാഹാര സത്യാഗ്രഹം നടത്തിയത്.

Ayurvedic doctors to perform surgeries  ima strike  ആയുർവേദ ഡോക്‌ടർമാർ  ഐഎംഎയുടെ നിരാഹാര സത്യഗ്രഹം  ഇന്ത്യൻ ദന്‍റൽ അസോസിയേഷൻ  indian dental association  ima strike kottayam
ആയുർവേദ ഡോക്‌ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുവാദം നൽകുന്നതിനെതിരെ നിരാഹാര സത്യഗ്രഹം
author img

By

Published : Feb 10, 2021, 6:35 PM IST

കോട്ടയം: ആയുർവേദ പി ജി ഡോക്‌ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുവാദം നൽകുന്നതിനെതിരെ ഐഎംഎയുടെ നേതൃത്യത്തിൽ ഡോക്‌ടർമാർ നിരാഹാര സത്യാഗ്രഹം നടത്തി. കോട്ടയത്ത് ഐഎംഎ ഹാളിന് മുൻപില്‍ ഡോക്‌ട‌ർമാർ നടത്തിയ നിരാഹാര സത്യാഗ്രഹം ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് ഡോ. പി.ടി സ്‌കറിയ ഉദ്ഘാടനം ചെയ്‌തു. ഫെബ്രുവരി ഒന്നു മുതൽ 14 വരെ രാജ്യവ്യാപകമായി ഐഎംഎയും ഇന്ത്യൻ ദന്‍റൽ അസോസിയേഷനും ചേർന്നു നടത്തുന്ന സമരത്തിന്‍റെ ഭാഗമായാണ് കോട്ടയത്ത് നിരാഹാര സത്യാഗ്രഹം നടത്തിയത്.

ആയുർവേദ ഡോക്‌ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുവാദം നൽകുന്നതിനെതിരെ നിരാഹാര സത്യഗ്രഹം

വർഷങ്ങൾ പഠനം നടത്തിയാണ് ഡോക്‌ടർമാർ സർജറി നടത്താൻ പ്രാപ്‌തരാകുന്നത്. എന്നാൽ ഇതേക്കുറിച്ച് പഠിക്കാത്ത ആയുർവേദ ഡോക്‌ടർമാർക്ക് സർജറി നടത്താൻ അനുവാദം നൽകിയാൽ ഉണ്ടാകുന്ന പ്രത്യാഘാതം വളരെ വലുതാണെന്ന് ഐഎംഎ മുൻ പ്രസിഡന്‍റ് ഡോ.ജോസഫ് മാണി പറഞ്ഞു. ഡോ.സന്തോഷ് സക്കറിയ, ഡോ. ഗണേഷ് കുമാർ, ഡോ.റോണി വി തോമസ്, ഡോ. ജിയോ ടോം ചാൾസ്, ഡോ. തോമസ് മാത്യു എന്നിവരാണ് നിരാഹാര സത്യാഗ്രഹം നടത്തിയത്. ഐഎംഎ ഭാരവാഹികളായ ഡോ. ഹരീഷ് കുമാർ, ഡോ.സുകുമാരൻ, ഡോ.രൻജിൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.ആയുർവേദ ഡോക്‌ടർമാർക്ക് ശസ്ത്രക്രിയ ചെയ്യാനും അനസ്‌തീഷ്യ മരുന്നുകൾ നൽകുവാനും സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻസ് നൽകിയ അനുവാദത്തിനെതിരെയാണ് സമരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.