കോട്ടയം: ഈരാറ്റുപേട്ട തീക്കോയി മലമേൽ ഭാഗത്ത് എക്സൈസ് റെയിഡില്‍ 100 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പ്രതികളെ പിടികൂടാനായില്ലെന്നും വാറ്റ് കേന്ദ്രം നടത്തിയവരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഈരാറ്റുപേട്ട റേഞ്ച് എക്സൈസ് ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നിന്നും വാറ്റ് കേന്ദ്രം കണ്ടത്തിയത്. മലമേൽ സെന്‍റ് അൽഫോൻസ പള്ളിക്ക് 2.5 കിലോമീറ്റർ മുകളിൽ ചെങ്കുത്തായ മലയിൽ നീർച്ചാലിനോട് ചേർന്ന് പാറക്കെട്ടിന്‍റെ മറവിൽ പാഴ്‌മരങ്ങള്‍ക്കിടയിലാണ് വാറ്റു കേന്ദ്രം പ്രവർത്തിച്ചിരുന്നത്. എക്സൈസ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബിന്‍റെ നേതൃത്വത്തിൽ പ്രിവന്‍റീവ് ഓഫീസർ അഭിലാഷ് കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ഉണ്ണിമോൻ മൈക്കിൾ, നൗഫൽ സി ജെ, ജിമ്മി ജോസ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
മലമുകളില്‍ വാറ്റു കേന്ദ്രം: 100 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു - കോട്ടയത്ത് വാറ്റു കേന്ദ്രം കണ്ടെത്തി
ഈരാറ്റുപേട്ട തീക്കോയി മലമേൽ ഭാഗത്ത് നിന്നാണ് വാറ്റ് കേന്ദ്രം കണ്ടത്തിയത്.
കോട്ടയം: ഈരാറ്റുപേട്ട തീക്കോയി മലമേൽ ഭാഗത്ത് എക്സൈസ് റെയിഡില്‍ 100 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പ്രതികളെ പിടികൂടാനായില്ലെന്നും വാറ്റ് കേന്ദ്രം നടത്തിയവരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഈരാറ്റുപേട്ട റേഞ്ച് എക്സൈസ് ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നിന്നും വാറ്റ് കേന്ദ്രം കണ്ടത്തിയത്. മലമേൽ സെന്‍റ് അൽഫോൻസ പള്ളിക്ക് 2.5 കിലോമീറ്റർ മുകളിൽ ചെങ്കുത്തായ മലയിൽ നീർച്ചാലിനോട് ചേർന്ന് പാറക്കെട്ടിന്‍റെ മറവിൽ പാഴ്‌മരങ്ങള്‍ക്കിടയിലാണ് വാറ്റു കേന്ദ്രം പ്രവർത്തിച്ചിരുന്നത്. എക്സൈസ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബിന്‍റെ നേതൃത്വത്തിൽ പ്രിവന്‍റീവ് ഓഫീസർ അഭിലാഷ് കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ഉണ്ണിമോൻ മൈക്കിൾ, നൗഫൽ സി ജെ, ജിമ്മി ജോസ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
TAGGED:
latest kottayam