ETV Bharat / state

പത്തനംതിട്ടയിലെ നരബലി : ഇരകളുടെ പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ നാളെയും തുടരും

ഇന്നലെയാണ് (ഒക്‌ടോബര്‍ 11), കൊല്ലപ്പെട്ട പത്മത്തിന്‍റെയും റോസ്‌ലിയുടെയും മൃതദേഹം കണ്ടെത്തിയത്

author img

By

Published : Oct 12, 2022, 8:49 PM IST

പത്തനംതിട്ടയിലെ നരബലി  പോസ്‌റ്റ്‌മോര്‍ട്ട നടപടികള്‍ നാളെയും തുടരും  പത്മ റോസ്‌ലി മൃതദേഹം കണ്ടെത്തി  കോട്ടയം വാര്‍ത്തകള്‍  പത്തനംതിട്ട വാര്‍ത്തകള്‍  Human sacrifice case updates  Human sacrifice case postmottam updates  kerala human sacrifice case updates  നരബലി പോസ്‌റ്റ്‌മോര്‍ട്ടം
പത്തനംതിട്ടയിലെ നരബലി; ഇരകളുടെ പോസ്‌റ്റ്‌മോര്‍ട്ട നടപടികള്‍ നാളെയും തുടരും

കോട്ടയം : പത്തനംതിട്ട ഇലന്തൂരിൽ നരബലിയിൽ കൊല്ലപ്പെട്ട റോസ്‌ലിയുടെയും പത്മത്തിന്‍റെയും പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ നാളെയും(ഒക്‌ടോബര്‍ 13) തുടരും. ഇന്ന് (ഒക്ടോബര്‍ 12) ഉച്ചയോടെ ആരംഭിച്ച പോസ്‌റ്റ്‌മോര്‍ട്ടം പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നാളെയും തുടരാന്‍ അധികൃതര്‍ തീരുമാനിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മേധാവി ഡോ. ലിസയുടെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്‌റ്റ്‌മോര്‍ട്ടം നടത്തുന്നത്.

ഇരുവരുടെയും കുടുംബാംഗങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയിട്ടുണ്ട്. നാളെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം കുടുംബങ്ങള്‍ക്ക് വിട്ട് നല്‍കും. ദുര്‍മന്ത്രവാദത്തിന്‍റെ പേരില്‍ കൊല്ലപ്പെട്ട ഇരുവരുടെയും മൃതദേഹാവശിഷ്‌ടങ്ങള്‍ ഇന്നലെയാണ് (ഒക്‌ടോബര്‍ 11) വൈദ്യന്‍ ഭഗവല്‍ സിങ്ങിന്‍റെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയത്.

ആദ്യം പത്മത്തിന്‍റെയും തുടര്‍ന്ന് ദീര്‍ഘ നേരത്തെ തെരച്ചിലിന് ശേഷം റോസ്‌ലിയുടെയും മൃതദേഹാവശിഷ്‌ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. ആഴത്തിലാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടിരുന്നത്. മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം ഡോ ദീപു, ഡോ ജോമോൻ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

also read: നരബലിയുടെ ബാക്കിപത്രം, ഇലന്തൂരില്‍ മൃതദേഹ അവശിഷ്‌ടങ്ങള്‍ കണ്ടെത്തി, ദൃശ്യങ്ങള്‍

തുടര്‍ന്ന് പരിശോധന നടത്തിയശേഷം ഇന്നലെ രാത്രി പൊലീസിന്‍റെ നേതൃത്വത്തിൽ മൃതദേഹ അവശിഷ്‌ടങ്ങൾ മെഡിക്കൽ കോളജിലെത്തിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.