കോട്ടയം: ഈരാറ്റുപേട്ടക്ക് സമീപം സോഫാ നിര്‍മാണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. എംഇഎസ് കവലയില്‍ നിന്നും നടക്കലിലേക്കുള്ള റോഡില്‍ അപ്‌ഹോള്‍സറി ജോലികള്‍ നടത്തിയിരുന്ന രണ്ട് നില കെട്ടിടത്തിലാണ് ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ തീ പടര്‍ന്ന് പിടിച്ചത്. കെട്ടിടത്തിലുണ്ടായിരുന്ന തൊഴിലാളികൾ പരിക്കുകളേല്‍ക്കാതെ രക്ഷപെട്ടു.
പെട്ടന്ന് തീ പിടിക്കുന്ന വസ്തുക്കള്‍ കെട്ടിടത്തിലുണ്ടായിരുന്നതിനാല്‍ തീ ആളിപ്പടരുകയായിരുന്നു. സമീപത്തെ കെട്ടിടങ്ങളിലേക്കൊന്നും തീ പടര്‍ന്നിട്ടില്ല. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി തീ അണക്കാനുള്ള ശ്രമങ്ങല്‍ നടന്നു വരികയാണ്. തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.