കോട്ടയം: കനത്ത മഴയിൽ പുതുപ്പള്ളിയിൽ വീട് തകർന്നു. ശനിയാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിലാണ് അപകടം. പുതുപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡ് എറികാട് ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന ചെറുശേരി കുന്നേൽ സുരയുടെ വീടിന്‍റെ ഭാഗമാണ് ഇന്നലെ രാത്രിയിൽ പെയ്‌ത മഴയിൽ പൂർണമായി തകർന്നത്. ആളപായമില്ല.
READ MORE: സംസ്ഥാനത്ത് ശക്തമായ മഴ ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
മഴ ശക്തമായ സാഹചര്യത്തിൽ അപകട സാധ്യത കണക്കിലെടുത്ത് വീട്ടിലുള്ളവർ അയൽ വീട്ടിലേക്ക് മാറിയതിനാൽ ദുരന്തം ഒഴിവായി. ഞായറാഴ്‌ച രാവിലെ വാർഡ് മെംബർ സി.എസ് സുധന്‍റെ നേതൃത്വത്തിൽ പുനർ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. മഴ കനത്തതോടെ പലയിടത്തും മണ്ണിടിച്ചിലും വ്യാപകമായിട്ടുണ്ട്.