കോട്ടയം: പാലായിൽ നടന്ന ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് വിദ്യാർഥിക്ക് പരിക്ക്. പാലാ സെന്‍റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ് വൺ വിദ്യാർഥി അഫേൽ ജോൺസനാണ് പരിക്കേറ്റത്. അബേൽ മത്സരത്തിന്‍റെ വോളണ്ടിയറായിരുന്നു.
ഹാമർ എറിയുന്നത് ശ്രദ്ധിക്കാതെ ഫീൽഡിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു എന്നും അശ്രദ്ധമായി നിന്നതിനാലാണ് അപകടം ഉണ്ടായതെന്നുമാണ് അത്‌ലറ്റിക്ക് മീറ്റ് അസോസിയേഷന്‍റെ വിശദീകരണം. ഗുരുതരമായി പരിക്കേറ്റ അഫേൽ കോട്ടയം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.