കണ്ണൂര്‍: ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്തിലെ ചരളിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടയിൽ ഒരാൾക്ക് വെടിയേറ്റു. ചരളിലെ കുറ്റിക്കാട്ട് തങ്കച്ചനാണ് (48) വെടിയേറ്റത്. എയൺഗണ്ണുകൊണ്ട് നെഞ്ചിന് വെടിയേറ്റ തങ്കച്ചൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകട നില തരണം ചെയ്തു. അയൽവാസിയായ കൂറ്റനാൽ സണ്ണിയാണ് വെടിവച്ചതെന്ന് കരിക്കോട്ടക്കരി സി.ഐ സജീവൻ പറഞ്ഞു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Also Read: കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെ വെടിവച്ച് കൊന്നു, ഒരാള്‍ ഗുരുതരാവസ്ഥയില്‍