കോട്ടയം: കോട്ടയം ഒളശ്ശ അന്ധ വിദ്യാലയത്തിലെ എട്ടു വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷയെഴുതി. സ്‌കൂളിലെ മുൻവർഷത്തെ താൽകാലിക അധ്യാപകരുടെ സഹായത്താലാണ് കുട്ടികൾ പരീക്ഷയെഴുതിയത്. അധ്യാപക തസ്‌തികകളിൽ നിയമനം നടക്കാത്തതിനാൽ ഈ അധ്യയന വർഷം കുട്ടികൾ ഏറെ ബുദ്ധിമുട്ട് നേരിട്ടാണ് പരീക്ഷക്ക് തയാറെടുത്തത്.
കാഴ്‌ച വൈകല്യമുള്ള കുട്ടിക്കായുള്ള കേരളത്തിലെ ഏക സർക്കാർ സ്‌കൂളാണ് ഒളശ്ശ അന്ധ വിദ്യാലയം. സ്‌കൂളിൽ അധ്യാപകരെ നിയമിക്കാത്തത് ഏറെ പ്രതിസന്ധി സൃഷ്‌ടിക്കുന്നതായി ഒളശ്ശ അന്ധ വിദ്യാലയത്തിലെ പ്രധാന അധ്യാപകൻ ഇജെ കുര്യൻ പറഞ്ഞു.