ETV Bharat / state

കുഞ്ഞുങ്ങൾക്ക് സർക്കാർ മേഖലയിൽ ആധുനിക ദന്ത ചികിത്സ; കേരളത്തിലാദ്യം, കോട്ടയത്ത് തുടക്കം - സർക്കാർ മേഖലയിൽ കേരളത്തിലാദ്യം

കുട്ടികൾക്കായി സർക്കാർ നടപ്പാക്കുന്ന വിവിധ ചികിത്സ പദ്ധതികളെക്കുറിച്ച് രക്ഷിതാക്കൾക്ക് അറിവുണ്ടാകണമെന്ന്‌ മന്ത്രി വിഎൻ വാസവൻ. കുഞ്ഞുങ്ങൾക്ക് അനസ്തേഷ്യ നൽകി മയക്കി ദന്ത-വദന ചികിത്സ നടത്തുന്ന കേരളത്തിലെ സർക്കാർ മേഖലയിലെ ആദ്യ കേന്ദ്രം കോട്ടയം ഗവൺമെൻ്റ് ദന്തൽ കോളജിൽ പ്രവർത്തനമാരംഭിച്ചു.

Government Sector Dental Treatment for Child  First time in Kerala at kottayam dental college  കുഞ്ഞുങ്ങൾക്കായി ആധുനിക ദന്ത ചികിത്സ  സർക്കാർ മേഖലയിൽ കേരളത്തിലാദ്യം  കോട്ടയത്ത് തുടക്കം
കുഞ്ഞുങ്ങൾക്കായി സർക്കാർ മേഖലയിൽ ആധുനിക ദന്ത ചികിത്സ; കേരളത്തിലാദ്യം കോട്ടയത്ത് തുടക്കം
author img

By

Published : Dec 13, 2021, 9:25 PM IST

കോട്ടയം: കുഞ്ഞുങ്ങൾക്ക് അനസ്തേഷ്യ നൽകി മയക്കി ദന്ത-വദന ചികിത്സ നടത്തുന്ന കേരളത്തിലെ സർക്കാർ മേഖലയിലെ ആദ്യ കേന്ദ്രം കോട്ടയം ഗവൺമെൻ്റ് ദന്തൽ കോളജിൽ പ്രവർത്തനമാരംഭിച്ചു. കുട്ടികൾക്കായി സർക്കാർ നടപ്പാക്കുന്ന വിവിധ ചികിത്സ പദ്ധതികളെക്കുറിച്ച് രക്ഷിതാക്കൾക്ക് സമഗ്രമായ അറിവുണ്ടായിരിക്കണമെന്നും അവ പരമാവധി പ്രയോജനപ്പെടുത്തണമെന്നും കേന്ദ്രത്തിൻ്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ച സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വിഎൻ വാസവൻ പറഞ്ഞു. ഇതിനായുള്ള ബോധവത്ക്കരണം വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ എളുപ്പത്തിൽ നടത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞുങ്ങൾക്കായി സർക്കാർ മേഖലയിൽ ആധുനിക ദന്ത ചികിത്സ; കേരളത്തിലാദ്യം കോട്ടയത്ത് തുടക്കം

അപകടങ്ങൾ മൂലം സംഭവിക്കുന്ന ദന്തക്ഷതങ്ങൾക്കുള്ള പ്രാഥമിക ശുശ്രൂഷകളെക്കുറിച്ച് വിദ്യാർഥികളേയും അധ്യാപകരേയും ബോധവത്കരിക്കുന്നതിനായി നടപ്പാക്കുന്ന പുനർജനി പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്‌തു. പദ്ധതിക്കായി തയാറാക്കിയ ഹാൻഡ് ബുക്ക് ചടങ്ങിൽ പ്രകാശനം ചെയ്‌തു. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

കോട്ടയം മുനിസിപ്പൽ കൗൺസിലർ സാബു മാത്യു, കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.പി ജയകുമാർ, കോട്ടയം ഗവൺമെന്‍റ്‌ ദന്തൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.ജോർജ് വർഗീസ്, ഗവൺമെന്‍റ്‌ നഴ്‌സിങ്‌ കോളജ് പ്രിൻസിപ്പൽ
ഡോ. വി.കെ. ഉഷ, കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.ടി.കെ ജയകുമാർ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ.ഷീല വർഗീസ്, ദന്തൽ കോളജ് പ്രിൻസിപ്പൽ വി.ടി. ബീന, ശിശു ദന്തചികിത്സ വിഭാഗം മേധാവി ഡോ.ടി.വി അനുപം കുമാർ, പി.ടി എ വൈസ് പ്രസിഡന്‍റ്‌ ഇ എൻ സതീഷ് കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ALSO READ: 15 മണിക്കൂർ റെയ്‌ഡ്‌, രഹസ്യ അറയില്‍ 17 പെൺകുട്ടികൾ, കണ്ടെത്തിയത് മേക്കപ്പ് റൂമിലെ കണ്ണാടി പൊട്ടിച്ചപ്പോൾ: വീഡിയോ കാണാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.