കോട്ടയം: മീനച്ചില്‍ താലൂക്കില്‍ കിണര്‍ ഇടിഞ്ഞുതാഴ്‌ന്ന വീടുകളില്‍ ജിയോളജി വകുപ്പ് അധികൃതര്‍ സന്ദര്‍ശനം നടത്തി. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നാല് കിണറുകൾ ഇടിഞ്ഞ് താഴ്ന്നിരുന്നു. വെള്ളിയാഴ്‌ച പെയ്‌ത കനത്ത മഴയിലാണ് കിണറുകൾ ഇടിഞ്ഞത്. ജില്ലാ ജിയോളജിസ്റ്റ് ഡോ.അജിത്കുമാർ പരിശോധനക്ക് നേതൃത്വം നൽകി. ഈരാറ്റുപേട്ട കോളജ് പടിയിലുള്ള ചാലില്‍ അജിത്തിന്‍റെ വീട്ടുമുറ്റത്തെ ഇടിഞ്ഞു താഴ്ന്ന കിണറാണ് ആദ്യം പരിശോധിച്ചത്. തുടര്‍ന്ന് സംഘം പൂഞ്ഞാര്‍ പഞ്ചായത്തിലെ തകര്‍ന്ന കിണറുകൾ പരിശോധിച്ചു.
ഭൂമിക്കടിയില്‍ ഉണ്ടാകുന്ന മര്‍ദവും ശക്തമായ മഴയെ തുടര്‍ന്നുണ്ടാകുന്ന മണ്ണിന്‍റെ ബലക്ഷയവുമാണ് കാരണമെന്ന് പരിശോധന നടത്തിയ ജില്ലാ ജിയോളജിസ്റ്റ് ഡോ. അജിത്കുമാര്‍ പറഞ്ഞു. 2018ന് ശേഷം ടണലിംഗ് പ്രതിഭാസം വിവിധയിടങ്ങളില്‍ വര്‍ധിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു. പനച്ചിപ്പാറയിലും ചേന്നാടുമായി മൂന്നു കിണറുകള്‍ ഇടിഞ്ഞു താഴ്ന്നതാണ് ജിയോളജി വകുപ്പ് പരിശോധനക്ക് എത്താന്‍ കാരണം.