ETV Bharat / state

G Sukumaran Nair on Puthuppally Bypoll : 'പുതുപ്പള്ളിയിൽ സമദൂരം' ; ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് ജി സുകുമാരന്‍ നായര്‍ - എൻ എസ് എസ് സമദൂരം

Rajeev chandrasekhar Gifted Ganesha Idol പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എൻ എസ് എസ് പ്രവർത്തകർക്ക് ഗണേശവിഗ്രഹം സമ്മാനിച്ചതും അഭ്യൂഹങ്ങൾക്കിടയാക്കിയിരുന്നു

G Sukumaran Nair about BJP Support  NSS  BJP  NSS BJP Relation  പുതുപ്പള്ളി  Puthupally Election  Puthulappy NSS  എൻ എസ് എസ് സമദൂരം  ജി സുകുമാരന്‍ നായര്‍
G Sukumaran Nair about BJP Support
author img

By ETV Bharat Kerala Team

Published : Sep 1, 2023, 5:40 PM IST

കോട്ടയം : പുതുപ്പള്ളി നിയമസഭ ഉപതെരഞ്ഞെടുപ്പിൽ എൻ എസ് എസ് സമദൂരം ഉപേക്ഷിച്ച് ബി ജെപിക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന വാർത്ത തള്ളി ജനറൽ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഓണ്‍ലൈന്‍ ചാനലില്‍ വന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് ജി സുകുമാരന്‍ നായര്‍ പ്രസ്‌താവനയിൽ അറിയിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും സമദൂരനിലപാടുതന്നെയാണ് എന്‍ എസ് എസിനുള്ളത്. പ്രവര്‍ത്തകര്‍ക്ക് അവരുടെ രാഷ്‌ട്രീയത്തില്‍ വിശ്വസിക്കാനും വോട്ടുചെയ്യാനും അവകാശമുണ്ട്. അതുകൊണ്ട് എന്‍ എസ് എസ് ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിക്ക് പിന്തുണ നല്‍കി എന്നര്‍ഥമില്ലെന്നും ജി സുകുമാരന്‍ നായര്‍ പ്രസ്താവനയിലൂടെ അറിയിച്ചു (G Sukumaran Nair on Puthuppally Bypoll).

പ്രസ്താവന ഇങ്ങനെ :'എൻ എസ് എസ് ചരിത്രത്തിലാദ്യമായി സമദൂരസിദ്ധാന്തം ഉപേക്ഷിച്ചെന്നും പുതുപ്പള്ളിയിൽ ബി ജെ പി ക്ക് പിന്തുണ പ്രഖ്യാപിച്ചെന്നും ഒരു ഓൺലൈൻ ചാനലിൽവന്ന വാർത്ത തികച്ചും അടിസ്ഥാനരഹിതമാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും രാഷ്ട്രീയമായി സമദൂര നിലപാടുതന്നെയാണ് എൻ എസ് എസിനുള്ളത്. എൻ എസ് എസ് പ്രവർത്തകർക്ക് അവരുടേതായ രാഷ്ട്രീയത്തിൽ വിശ്വസിക്കാനും വോട്ടുചെയ്യാനും അവകാശമുണ്ട്. അതുകൊണ്ട് എൻ എസ് എസ് ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിക്ക് പിന്തുണ നൽകി എന്നർഥമില്ല'.

'പ്രതികരണം വ്യാജ വാര്‍ത്ത വ്യാപകമായതോടെ' : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൻ എസ് എസ് ബി ജെ പിക്ക് പിന്തുണ പ്രഖ്യാപിച്ചതായി ചില ഓൺ​ലൈൻ മാധ്യമങ്ങളാണ് ആദ്യം വാർത്ത നൽകിയത്. മിത്ത് വിവാദത്തിന്‍റെയും നാമജപ ഘോഷയാത്രയുടെയുമെല്ലാം പശ്ചാത്തലത്തില്‍ പുതുപ്പള്ളിയിൽ എൻ എസ് എസ് ബി ജെ പിയെ പിന്തുണയ്ക്കു‌മെന്നായിരുന്നു വാർത്ത. പിന്നീട് ഇതിനെപ്പറ്റി വ്യാപക പ്രചാരണമാണ് സമൂഹമാധ്യമങ്ങളിൽ നടന്നത്. പ്രചാരണം കൊണ്ടുപിടിക്കുന്നതിനിടെയാണ് ജനറൽ സെക്രട്ടറി നേരിട്ട് വാർത്ത നിഷേധിച്ച് രംഗത്തുവന്നത്. രണ്ടുദിവസം മുമ്പ് പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എൻ എസ് എസ് പ്രവർത്തകർക്ക് ഗണേശവിഗ്രഹം സമ്മാനിച്ചതും അഭ്യൂഹങ്ങള്‍ക്ക് ബലമേകി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.