ETV Bharat / state

ആക്രമണം തുടര്‍ക്കഥ ; പാമ്പാടി നഗരമധ്യത്തിൽ പട്ടാപ്പകല്‍ കുറുക്കനെ പിടികൂടി - fox was caught in Pampady city center kottayam

കുറുക്കന്‍റെ ആക്രമണത്തിൽ സൗത്ത് പാമ്പാടിയിലെ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. വെള്ളൂർ കാട്ടാംകുന്ന്, പൊടിമറ്റം തുടങ്ങിയ സ്ഥലങ്ങളിൽ കാട്ടുപന്നി ശല്യവും രൂക്ഷമാണ്

പാമ്പാടി നഗരമധ്യത്തിൽ പട്ടാപകൽ കുറുക്കനെ പിടികൂടി  പാമ്പാടിയില്‍ വന്യമൃഗ ശല്യം  fox was caught in Pampady city center kottayam  Wild animal attack in Pampady
പാമ്പാടി നഗരമധ്യത്തിൽ പട്ടാപകൽ കുറുക്കനെ പിടികൂടി
author img

By

Published : Jun 8, 2022, 7:30 PM IST

പാമ്പാടി : നഗരമധ്യത്തിൽ പട്ടാപ്പകല്‍ കുറുക്കനെ പിടികൂടി. ബുധനാഴ്ച രാവിലെ പാമ്പാടി ബസ് സ്റ്റാൻഡിന് സമീപം ന്യൂ സ്വീറ്റ് ബേക്കറിക്ക് സമീപമാണ് കുറുക്കനെ കണ്ടത്. തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാരും ഓട്ടോ തൊഴിലാളികളും ചേർന്ന് പിടികൂടുകയായിരുന്നു.

വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുറുക്കനെ ഏറ്റെടുത്തു. പാമ്പാടിയിലും സമീപ സ്ഥലങ്ങളിലും കുറുക്കന്‍റെയും കാട്ടുപന്നിയുടെയും ശല്യം വർധിച്ചതായി നാട്ടുകാർ അധികൃതരെ അറിയിച്ചിരുന്നു.

ആക്രമണം തുടര്‍ക്കഥ ; പാമ്പാടി നഗരമധ്യത്തിൽ പട്ടാപ്പകല്‍ കുറുക്കനെ പിടികൂടി

Also Read: വന്യ ജീവികൾ നാട്ടില്‍: 620 കോടിയുടെ പദ്ധതി തായാറാക്കിയിട്ടുണ്ടെന്ന് ബെന്നിച്ചന്‍ തോമസ്

കുറുക്കന്‍റെ ആക്രമണത്തിൽ സൗത്ത് പാമ്പാടിയിലെ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വെള്ളൂർ കാട്ടാംകുന്ന്, പൊടിമറ്റം തുടങ്ങിയ സ്ഥലങ്ങളിൽ കാട്ടുപന്നി പകൽ നാട്ടിലിറങ്ങി കൃഷിനാശം വരുത്തുകയും ചെയ്തു. എന്നാൽ കുറുക്കനെ പിടികൂടാൻ അധികൃതർ തയാറായില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.