കോട്ടയം : മത വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം തനിക്ക് പറയാനുള്ളത് നാളെ തൃക്കാക്കരയില്‍ പറയുമെന്ന് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജ്. എന്നാല്‍ ഹൈക്കോടതിയുടെ നിര്‍ദേശം അനുസരിച്ചേ പ്രസംഗിക്കൂവെന്നും നിയമം പാലിക്കാന്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.
പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരില്‍ നിരവധി വാര്‍ധക്യ രോഗികളുണ്ട്. അവരെ പുറത്തുവിടാന്‍ മാധ്യമങ്ങള്‍ ഇടപെടണം. ജയിലില്‍ ഉപദേശക സമിതി കൂടുന്നില്ല. ജയിലില്‍ ഉപദേശക സമിതി കൂടിയിട്ട് അഞ്ചുവര്‍ഷമായിട്ടുണ്ട്.
also read: മത വിദ്വേഷ പ്രസംഗം : പിസി ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍
അതുകൊണ്ടാണ് മരിക്കാറായി കിടക്കുന്നവരെ പോലും പുറത്തുവിടാന്‍ ഗവര്‍ണര്‍ അനുവാദം നല്‍കാത്തതെന്നും അദ്ദേഹം പറഞ്ഞു.