ETV Bharat / state

ഇന്ധന വില വർധന : കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒത്തുകളിക്കുന്നെന്ന് രമേശ് ചെന്നിത്തല - ഇന്ധന വില വർധനവ് വാർത്ത

'സംസ്ഥാന സർക്കാരിന് ആത്മാർഥതയുണ്ടെങ്കിൽ നികുതി കുറച്ച് വിലവർധനവിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ തയ്യാറാകണം'

fuel price hike  fuel price hike news  fuel price hike today  ramesh chennithala news  ഇന്ധന വില വർധനവ്  ഇന്ധന വില വർധനവ് വാർത്ത  രമേശ് ചെന്നിത്തല വാർത്ത
രമേശ് ചെന്നിത്തല
author img

By

Published : Jul 6, 2021, 10:16 PM IST

കോട്ടയം : ഇന്ധന വില വർധനവിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കള്ളക്കളി തുടരുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര ഗവൺമെന്‍റ് ഇന്ധന വില വർധിപ്പിക്കുമ്പോൾ പിണറായി വിജയന് സന്തോഷമാണ്.

Also Read: 'നിരത്തില്‍' മാത്രമല്ല 'ആകാശത്തും' ഇന്ധന വില കൂട്ടി കേന്ദ്രം ; 30% വര്‍ധന

കേന്ദ്രത്തിനൊപ്പം ജനങ്ങളെ കൊള്ളയടിക്കുകയാണ് പിണറായി സർക്കാര്‍. ഇന്ധന വില വർധനവിൽ ഇടതുപക്ഷം നടത്തുന്ന പ്രതിഷേധങ്ങൾ കള്ളത്തരമാണ്. ആത്മാർഥതയുണ്ടെങ്കിൽ നികുതി കുറച്ച് വിലവർധനവിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ സര്‍ക്കാര്‍ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Also Read: ഇന്ധന വില : ഉയര്‍ന്ന നികുതി ചുമത്തി ജനത്തെ കൊള്ളയടിക്കുന്നെന്ന് പ്രിയങ്ക

കോട്ടയത്ത് ഇന്ധന വിലവർധനവിനെതിരെ ഐഎൻടിയുസി നടത്തിയ ഹെഡ് പോസ്റ്റോഫീസ് ധർണ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎൻടിയുസി ജില്ല പ്രസിഡന്‍റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി വൈസ് പ്രസിഡന്‍റ് ജോസഫ് വാഴയ്ക്കനും ജില്ല നേതാക്കളും ധർണയിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.