ETV Bharat / state

പാലായില്‍ ഫ്ലഡ്‌ലിറ്റ് വോളിബോര്‍ കോര്‍ട്ട് യാഥാര്‍ഥ്യമാകുന്നു - mani c kappan news

മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ ഫ്ലഡ്‌ലിറ്റ് വോളിബോള്‍ കോര്‍ട്ട് നിര്‍മ്മിക്കുന്നതിനും സ്‌റ്റേഡിയത്തിന്‍റെ സൗന്ദര്യവത്‌കരണത്തിനുമായി 15 ലക്ഷം രൂപ മാണി സി കാപ്പന്‍ എംഎല്‍എ അനുവദിച്ചു

മാണി സി കാപ്പന്‍ വാര്‍ത്ത  വോളിബോള്‍ വാര്‍ത്ത  mani c kappan news  volleyball news
സ്‌റ്റേഡിയം
author img

By

Published : Sep 5, 2020, 7:25 PM IST

കോട്ടയം: പാലായില്‍ ഫ്ലഡ്‌ലിറ്റ് വോളിബോള്‍ കോര്‍ട്ട് യാഥാര്‍ഥ്യമാകുന്നു. മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ ഫ്ലഡ്‌ലിറ്റ് വോളിബോള്‍ കോര്‍ട്ട് നിര്‍മ്മിക്കുന്നതിനും സ്‌റ്റേഡിയത്തിന്‍റെ സൗന്ദര്യവല്‍ക്കരണത്തിനുമായി 15 ലക്ഷം രൂപ അനുവദിച്ചു. മുന്‍ വോളീബോള്‍ താരം കൂടിയായ മാണി സി കാപ്പന്‍ എംഎല്‍എയാണ് തുക അനുവദിച്ചത്.

നിരവധി സംസ്ഥാന ദേശീയ വോളിബോള്‍ ടൂര്‍ണ്ണമെന്‍റുകള്‍ക്ക് പാലാ വേദിയിയിട്ടുണ്ടെങ്കിലും മികച്ച കോര്‍ട്ടിന്‍റെ അഭാവം പോരായ്‌മയായിരുന്നു.

കണ്ണൂര്‍ സ്വദേശിയായ അന്താരാഷ്‌ട്ര വോളിബോള്‍ താരം ജിമ്മി ജോര്‍ജ് ഉള്‍പ്പെടെ നിരവധി പേര്‍ ഒരുകാലത്ത് കളിച്ചു വളര്‍ന്നത് പാലായിലെ വോളിബോള്‍ കോര്‍ട്ടിലൂടെയാണ്. എസ് ഗോപിനാഥ്, അബ്ദുൽ റസാഖ്, ജോസ് ജോർജ് തുടങ്ങിയവര്‍ ഈ നിരയിലുള്ളവരാണ്.

നിരവധി സംസ്ഥാന ദേശീയ വോളിബോള്‍ ടൂര്‍ണ്ണമെന്‍റുകള്‍ക്ക് പാലാ വേദിയിയിട്ടുണ്ടെങ്കിലും മികച്ച കോര്‍ട്ടിന്‍റെ അഭാവം പോരായ്‌മയായിരുന്നു. ഇതിനായി നിരവധി നിവേദനങ്ങളും നല്‍കിയിരുന്നു. നാട്ടിന്‍ പുറങ്ങളില്‍ ഉള്‍പ്പെടെ വോളിബോള്‍ ടൂര്‍ണ്ണമെന്‍റുകള്‍ നടക്കുമ്പോള്‍ നിലവാരമുള്ള ഒരു കോര്‍ട്ടിന്‍റെ അപര്യാപ്‌തത പ്രകടമാകാറുണ്ട്. ഈ പോരായ്‌മക്കാണ് ഇപ്പോള്‍ പരിഹാരമാകാന്‍ പോകുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.